ആരെയും അറിയിക്കാതെ സൂക്ഷിച്ച രഹസ്യം പരസ്യമായപ്പോൾ, ബേബി ഷവറിന്റെ ഫോട്ടോസ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച് ചാക്കോച്ചൻ
നീണ്ട 14 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷത്തിന്റെ ദിനങ്ങളാണ്. നീണ്ട ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2005 ഏപ്രിലിൽ കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിച്ചത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ 14–ാം വിവാഹവാർഷികം. ഭാര്യയ്ക്ക് വിവാഹവാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ഈ വിവാഹവാർഷികം സ്പെഷ്യൽ ആണെന്നും താരം കുറിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചന് തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയെത്തിയ വിവരം പങ്കുവച്ചത്.
‘ആണ്‍കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രണ്ടായിരത്തി അഞ്ചില്‍ വിവാഹിതനായ കുഞ്ചാക്കോ ബോബന് റിയൽ എസ്റ്റേറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് രണ്ടായിരത്തിയാറില്‍ കിലുക്കം കിലു കിലുക്കം എന്ന സിനിമയില്‍ മാത്രം അഭിനയിച്ച അദ്ദേഹം രണ്ടായിരത്തി എഴില്‍ സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു.
രണ്ടായിരത്തി എട്ടില്‍ ഷാഫി സംവിധാനം ചെയ്ത ലോലിപോപ്പ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ അദ്ദേഹം രണ്ടായിരത്തി പത്തോടെ സിനിമ രംഗത്ത് വീണ്ടും സജീവമായി. ഒരുപിടി നല്ല ചിത്രങ്ങളുമായി അദ്ദേഹം ഇന്നും മലയാള സിനിമയുടെ നിറ സാന്നിധ്യമാണ്.
പ്രിയ ഗർഭിണിയായിരിക്കുന്നത് ആരെയും ചാക്കോച്ചൻ അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കുട്ടി ജനിച്ചതിന് ശേഷം പണ്ട് നടത്തിയ ബേബി ഷവറിന്റെ ഫോട്ടോസ് ഇൻസ്റാഗ്രാമിലൂടെ താരം പങ്ക് വെച്ചിരിക്കുകയാണ്. ഫോട്ടോസ് ഇതിനോടകം തന്നെ സൊസിലെ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു
https://www.facebook.com/Malayalivartha