ഫോട്ടോ ഷൂട്ടിനിടെ ആ വയറൊന്ന് ഒതുക്കി പിടിക്കാൻ നടി മഞ്ജിമയുടെ സ്‌റ്റൈലിസ്റ്റിന്റെ കമന്റ്- വൈറലായി ഫോട്ടോഷൂട്ട്...

ബാലതാരമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് മഞ്ജിമ മോഹൻ. 1997 മുതൽ ബാലതാരമായി സിനിമയിൽ സജീവമായിരുന്നു താരം. സാഫല്യം, പ്രിയം, സുന്ദര പുരുഷൻ, തെങ്കാശ്ശി പട്ടണം എന്നിങ്ങനെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ ബാല്യത്തിൽ തന്നെ മഞ്ജിമയ്ക്ക് കഴിഞ്ഞിരുന്നു. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. അതിനുശേഷം നിരവധി തെന്നിന്ത്യന്‍ സിനിമകളിലും മഞ്ജിമ നായികയായി. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മഞ്ജിമ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സല്‍വാറിന് സമാനായ വേഷമണിഞ്ഞാണ് ചിത്രത്തില്‍ താരം നില്‍ക്കുന്നത്. അതില്‍ ഒരു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്.' Push your bum inside Momo!!!' moment this is !!. എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. തന്റെ സ്‌റ്റൈലിസ്റ്റ് പറഞ്ഞതാണ് എന്ന് പറഞ്ഞായിരുന്നു താരം ആ ക്യാപ്ഷന്‍ നല്‍കിയത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
നേരത്തെ തടി കൂടുതലാണെന്നു പറഞ്ഞ് ഒരുപാട് വിമർശിക്കപ്പെട്ടിട്ടുള്ള നടിയാണ് മഞ്ജിമ. എന്നാൽ താരം അത്തരം വിമർശനങ്ങളോട് ഇതു വരെ പ്രതികരിച്ചിട്ടുമില്ല. ഇപ്പോൾ ഇൗയൊരു ചിത്രത്തിലൂടെയും എഴുത്തിലൂടെയും താൻ വളരെ നിസാരമായാണ് അത്തരം കാര്യങ്ങളെ കാണുന്നതെന്നാണ് താരം വ്യക്തമാകുന്നത്. മിഖായേൽ ആണ് മഞ്ജിമ അവസാനമായി അഭിനയിച്ച മലയാള സിനിമ.
https://www.facebook.com/Malayalivartha

























