Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ പാര്‍വതിയെ ബാന്‍ ചെയ്യണം... എന്തൊരഹങ്കാരമൊക്കെയാണ് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്? ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല!!! ഇനിയും സഹിക്കാന്‍ പറ്റില്ല... ഇവരെ ഇനിയും വളരാനനുവദിച്ചൂടാ.. വൈറലായി നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

30 APRIL 2019 03:25 PM IST
മലയാളി വാര്‍ത്ത

പാര്‍വതി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ സിനിമ വിജയകരമായി തീയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തിലാണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്. പലതരത്തിലുള്ള സോഷ്യല്‍ ആക്രമണങ്ങളേയും തിരിച്ചടികളേയും നേരിട്ട് ഒരു കുലുക്കവുമില്ലാതെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പാര്‍വതിയെ വിമര്‍ശനത്തിന്റെ മാതൃകയില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഡോക്ടര്‍ കൂടിയായ നെല്‍സണ്‍ ജോസഫ്.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക് കുറിപ്പിലൂടെ...

ഈ പാര്‍വതിയെ (Parvathy Thiruvothu) ബാന്‍ ചെയ്യണം

സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്? ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . .പണ്ട് 2006ല്‍ നോട്ട്ബുക്കില്‍ അഭിനയിക്കുമ്ബൊ പതിനെട്ട് വയസാണത്രേ. അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട് ഒരു ശരാശരി ആണ്‍കുട്ടിയായ ഞാന്‍ പോയി സിനിമ കാണുമ്ബൊ എന്നേക്കാളും പ്രായം കുറഞ്ഞ പാര്‍വതി സ്വന്തമായിട്ട് കാശുണ്ടാക്കുന്നു. എന്തൊരഹമ്മതിയാണിത്? പെണ്ണ് ആണിനെക്കാള്‍ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ക്കുണ്ടാവുന്ന ഇന്‍ഫീരിയോറിറ്റി കോമ്ബ്‌ലക്‌സിന് ആരു സമാധാനം പറയും? പിന്നിങ്ങോട്ട് തമിഴ്, മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. അത് ഞങ്ങള്‍ സഹിക്കും. . . ' കല്യാണം വരെ ' നടിമാരെ അഭിനയിക്കാന്‍ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്. പിന്നെ അവാര്‍ഡുകള്‍. ഇന്റര്‍ന്നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട് അവാര്‍ഡ് വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്‌കതയും ഞങ്ങള്‍ക്കുണ്ട്. പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കില്‍ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച്‌ പെണ്ണ്. . .സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ വീടിന്റെ ഉമ്മറത്ത് പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ? അതിനു വിരുദ്ധമായിട്ട് പ്രവര്‍ത്തിച്ചാ ഞങ്ങള് പൊങ്കാലയിടും. . .കലത്തില്‍ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട് ചാര്‍ജ് ചെയ്ത നെറ്റ് വച്ച്‌ നല്ല പുളിച്ച തെറിവിളിക്കും. . .വിളിച്ചിട്ട് മാപ്പ് പറഞ്ഞില്ലേല്‍ പിന്നേം വിളിക്കും. . .പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്. . .പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീല്‍ഡില്‍ കഴിവ് തെളിയിച്ചോണ്ടിരിക്കുന്നു. . .കയ്യടി വാങ്ങിക്കുന്നു. മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാല്‍ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു. ഇനിയും സഹിക്കാന്‍ പറ്റില്ല. ഇവരെ ഇനിയും വളരാനനുവദിച്ചൂടാ. ബാന്‍ ചെയ്‌തേ പറ്റൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (40 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (46 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (55 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends