Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ നിലനില്‍ക്കാന്‍ എന്തും ചെയ്യും എന്നുകരുതി... 

30 APRIL 2019 09:35 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി സമീറ റെഡ്ഡി ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവര്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കൊടുത്തത്. വിവാഹത്തോടെ സിനിമാലോകത്തോട് സമീറ താല്‍കാലികമായി വിടപറഞ്ഞു. ഇപ്പോള്‍ താരം തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

സമീറ തന്റെ ആദ്യപ്രസവത്തില്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. '' വിവാഹം കഴിഞ്ഞ് ഏതാനം മാസങ്ങള്‍ക്കു ശേഷം തന്നെ ഗര്‍ഭിണിയായി. കുട്ടി ജനിച്ചു അധികം വൈകാതെ തന്നെ സിനിമയില്‍ തിരിച്ചെത്താനാകുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചതു മറിച്ചാണ്, ഇതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ആദ്യ പ്രസവത്തിനു ശേഷം 102 കിലോ തൂക്കം ഉണ്ടായിരുന്നു. 32 കിലോയോളമാണ് ഒറ്റയടിക്ക് കൂടിയത്. ആകെ പതറി പോയൊരു അവസ്ഥ. ഇതിനു പുറമേ കുഞ്ഞു ജനിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ അലോപിയ അറോറ്റ എന്ന രോഗവും പിടികൂടി. 

അതോടെ നല്ല രീതിയില്‍ മുടി കൊഴിയാനും തുടങ്ങി. സ്വയം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ അത്ഭുതത്തോടെ ചോദിക്കും ഇതു സമീറ തന്നെയാണോ ഇവര്‍ക്കിത് എന്തു പറ്റിയെന്ന്. അതു തന്നെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും എപ്പോളും ഒരു നല്ല അമ്മയാകാന്‍ താന്‍ ശ്രമിച്ചിരുന്നു. നോട്ടങ്ങള്‍ ഭയന്നു നിരവധി പൊതു പരിപാടികളില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടുണ്ട്. തന്റെ 'സെക്‌സി സാം' ലുക്ക് തിരിച്ചു പിടിക്കാന്‍ നിരവധി ചികിത്സയും തെറാപ്പികളും നടത്തി. ഒരു നടിയായിരുന്നപ്പോഴെന്ന പോലെ ഇന്ന് അമ്മയുടെയും ഭാര്യയുടെയും റോളിലും അതീവ സന്തോഷവതിയാണ്.

നടീനടന്മാര്‍ അയഥാര്‍ഥ ജീവിതം നയിക്കുന്ന വ്യക്തികളായിട്ടാണു സമൂഹം കാണുന്നത്. ഒരു നടി എന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ നിലനില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, പക്ഷെ ഞാന്‍ ഗര്‍ഭിണിയാകാന്‍ പാടില്ലാത്ത ആളല്ല. ഞാനെപ്പോഴും ഗ്ലാമറസായി കാണപ്പെടില്ല, പക്ഷെ എനിക്ക് പുറത്തിറങ്ങി വന്നു പറയണം ഇങ്ങനെയാകാന്‍ എനിക്കു കുഴപ്പമില്ലയെന്ന്.'' സമീറ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends