മഴ മഴ... മഴ വന്നാൽ? പതിവ് പോലെ തന്നെ പുറം തിരിഞ്ഞുനില്‍ക്കുന്ന ചിത്രവുമായി സുപ്രിയ; മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം വൈറലാകുകയാണ് സോഷ്യൽമീഡിയയിൽ. പതിവ് പോലെ തന്നെ പുറം തിരിഞ്ഞുനില്‍ക്കുന്ന ചിത്രവുമായാണ് ഇത്തവണയും സുപ്രിയ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്.
മകളുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സുപ്രിയയും പൃഥ്വിയും പങ്കുവെക്കാറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. ലൂസിഫര്‍ സെറ്റില്‍ സുപ്രിയയ്‌ക്കൊപ്പം അല്ലിയും എത്തിയിരുന്നു.ചിത്രീകരണം മതിയാക്കി ഡാഡയെ വീട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമവും അല്ലി നടത്തിയിരുന്നു. അല്ലിയുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സുപ്രിയയും എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























