Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ചിരി നിർത്തുവാൻ ആവശ്യപ്പെട്ടയാൾക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി ഗായിക സിത്താര

02 MAY 2019 09:59 AM IST
മലയാളി വാര്‍ത്ത

ഒരു സ്വകാര്യ ചാനലിൽ കുട്ടികൾക്കായുള്ള മ്യൂസിക് റിയാലിറ്റി ഷോയുടെ വിധികർത്താവായി സിത്താര എത്തിയതോടെയാണ് ഗായിക എന്നതിനപ്പുറം സിത്താരയെ മലയാളികൾ കൂടുതലറിയുകയും സ്‌നേഹിക്കുകയും ചെയ്തു തുടങ്ങിയത്. കുട്ടികളുടെ നിഷ്‌കളങ്കമായ മറുപടികളിൽ പൊട്ടിച്ചിരിക്കുന്ന സിത്താര തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു സംഗീത പരിപാടിക്കെത്തിയപ്പോളുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ്.

സംഗീത പരിപാടിയിൽ ആദ്യഗാനം പാടിക്കഴിഞ്ഞതും സദസിൽ നിന്നും ഒരാൾ ഉറക്കെ പറഞ്ഞു നിങ്ങൾ ടി വിയിൽ ഇങ്ങനെ ചിരിക്കരുത്, ശരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ. അടുത്ത പാട്ട് പാടുമ്പോൾ ഈ ചോദ്യമായിരുന്നു തന്റെ മനസിലെന്നും പറയുന്ന സിതാര ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ ചിരി നിർത്തുവാൻ ആവശ്യപ്പെട്ടയാൾക്ക് മറുപടി നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.

എയർപോർട്ടിൽ കാത്തുനിന്നവർ മുതൽ, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകർ, കാണികൾ !ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയിൽ ഉയർന്നു കേട്ട ഒരു ശബ്ദം ! സദസ്സിൽ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടിൽ 'എന്തോ? ' എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് !

തമാശ പോലെ ഞാൻ ചോദിച്ചു നോക്കി 'ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ '' !! ആ സഹോദരൻ വീണ്ടും പറഞ്ഞു, 'ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!' ! ആ ഒരു പാട്ട് പാടുമ്പോൾ മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോൾ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓർത്തുനോക്കുമ്പോൾ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടിൽ മിക്കവാറും എല്ലാവർക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാൻ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അർത്ഥം ഞാൻ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം !


ഇപ്പോൾ ഞാൻ ഓർക്കുന്നത് മറ്റൊന്നാണ്, സ്‌നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേർത്ത് പിടിച്ച പലരുടെയും മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിട്ടും, വാക്കുകൾ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് !! ഒരു നിമിഷാർത്ഥം മതി, അര വാക്ക് മതി വർഷങ്ങൾ പഠിച്ചും, കരഞ്ഞും, തളർന്നും, നിവർന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താൻ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേർത്ത് പിടിച്ചു പറയാം നമുക്ക് !!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends