Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.സി.യുവില്‍ വേദനയോടെ... ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ വിജയകരം; മലയാളികളുടെ സ്വീകരണമുറിയില്‍ നിറഞ്ഞുനിന്ന ശരണ്യ ശശി തികച്ചും നിരാശയില്‍; ആപത്ത് കാലത്ത് കൂടെ നില്‍ക്കാന്‍ പോലും ആരുമില്ല

13 JUNE 2019 11:07 AM IST
മലയാളി വാര്‍ത്ത
ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം എല്ലാവരുടേയും ഒറ്റപ്പെടുത്തല്‍ ശരണ്യ ശരിക്കും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടക്കുന്ന ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം ശ്രീചിത്രയില്‍ നടന്നത്. പ്രാര്‍ത്ഥനയുമായി പുറത്തു കാത്തിരിക്കാന്‍ അമ്മ ഗീത മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ വിജയിച്ചെങ്കിലും വേദനതിന്ന് ശ്രീചിത്രയിലെ ഐ.സി.യു.വില്‍ കഴിയുകയാണ് പ്രിയ താരം ശരണ്യാ ശശി. 'ചന്ദനമഴ'യിലൂടെയും 'കറുത്തമുത്തി'ലൂടെയുമൊക്കെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞുനിന്ന മുഖം ഇപ്പോള്‍ കണ്ടാല്‍ ആരും തിരിച്ചറിയില്ല.

താരപ്രഭയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിന്‍ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ തീരെ അവശയായി. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും. കഴിഞ്ഞ ദിവസം ബാത്ത്‌റൂമില്‍ വീണ് പരിക്കേറ്റു. രോഗത്തിന്റെ പിടിയിലായ കാലത്ത് സിനിമാ, സീരിയല്‍ രംഗത്തുള്ളവരടക്കം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ സഹായങ്ങള്‍ നിലച്ച മട്ടാണ്.

ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത 'സൂര്യോദയം' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. 'ഛോട്ടാ മുംബൈ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ചന്ദനമഴ' ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ 'കറുത്തമുത്തി'ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

2012ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് അഭിനയത്തില്‍ സജീവമായെങ്കിലും ഓരോ വര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.

സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി വീടുപോലുമില്ല. സ്വരുക്കൂട്ടിയതൊക്കെ ആറു വര്‍ഷത്തെ ചികിത്സയ്ക്കായി ചെലവായി. സമ്പാദ്യമോ ആശ്രയിക്കാന്‍ ആളോ ഇല്ലാത്ത അവസ്ഥ. ഒപ്പമുള്ളത് അമ്മ മാത്രം. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസം.

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്. പ്രിയനടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ച് സഹായംതേടുന്നതിനു മുന്നിട്ടിറങ്ങിയതും സീമയാണ്.

ആദ്യകാലങ്ങളില്‍ ഈ രംഗത്തുള്ളവരൊക്കെ അകമഴിഞ്ഞു സഹായിച്ചിരുന്നു. പക്ഷേ, രോഗ കാലം നീണ്ടതോടെ അവരും കാര്യങ്ങളന്വേഷിക്കാന്‍ സമയം കണ്ടെത്താതെയായി. സഹായമായി ലഭിക്കുന്ന ഒരു രൂപപോലും ഈ കലാകാരിക്കിന്ന് വലുതാണെന്നാണ് സീമ പറയുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends