Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സത്യൻ പോലും നായികയാക്കാൻ ആഗ്രഹിച്ചു ; ചെമ്മീനിലെ നായിക വേഷം മഞ്ജുവിന്റെ മുത്തശ്ശി അന്ന് വേണ്ടെന്ന് വെച്ചത് !

11 JULY 2019 02:48 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയറിന്റെ പ്രായം ചെന്ന ആരാധികയെ ആരും മറക്കാനിടയില്ല. പറഞ്ഞു വരുന്നത് രണ്ട് വർഷം മുന്നേ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആ മുത്തിശ്ശിയെ കുറിച്ചാണ് . റാബിയ മുത്തശ്ശി . രണ്ട് വര്ഷം മുൻപ് കോഴിക്കോട്ട് ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മഞ്ജുവിനെ ഈ മുത്തശ്ശി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. നിറകണ്ണുമായിട്ടായിരുന്നു എൺപത്തിരണ്ടുകാരിയായ മുത്തശ്ശി അന്ന്മഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്. അതോടെ അവർ വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് , പിന്നീട് ആദി സംവിധാനം ചെയ്ത 'പന്ത്' സിനിമയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയായി അഭിനയിച്ചു. 'ഗപ്പി'യുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ 'അമ്പിളി' സിനിമയിലും വേഷമിട്ടു.

എന്നാൽ , റാബിയ മുത്തശ്ശിയെ കുറിച്ച് പറയാൻ കുറച്ചു കാര്യങ്ങൾകൂടിയുണ്ട് . മറ്റാരും അറിയാത്ത കാര്യങ്ങൾ . മലയാള സിനിമയിൽ പ്രണയ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയെ അവതരിപ്പിച്ചത് ഷീലാമ്മയാണ്. എന്നാൽ ആ കഥാപാത്രം ആദ്യം തേടിയെത്തിയത് റാബിയ മുത്തശ്ശിയെയാണ് .

ചെമ്മീനിലെ കറുത്തമ്മയാകാനുള്ള ക്ഷണം വന്നപ്പോള്‍ അന്ന് മുത്തശ്ശി നിരസിച്ചു, സിനിമാഭിനയം ശരിയാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത് . പാട്ടുകാരിയായും നാടകനടിയായും ശ്രദ്ധേയയായ സമയത്താണ് അന്ന് റാബിയ മുത്തശ്ശിയെ തേടി കറുത്തമ്മയുടെ വേഷമെത്തിയത്.


ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നാടകത്തില്‍ കുഞ്ഞിപ്പാത്തുമ്മയായി നിറഞ്ഞത് 'രമണി'യെന്ന സുന്ദരിയായിരുന്നു. കെ.പി. ഉമ്മറായിരുന്നു നായകന്‍. നാടകം ആസ്വദിച്ചവരില്‍ മലയാള സിനിമയിലെ രണ്ട് പ്രശസ്തരുമുണ്ടായിരുന്നു, രാമു കാര്യാട്ടും സത്യനും. മനസ്സറിഞ്ഞ് അഭിനന്ദിച്ചതോടൊപ്പം കുഞ്ഞിപ്പാത്തുവിനോട് അവര്‍ മറ്റൊരു കാര്യം കൂടി ചോദിച്ചു, ''ചെമ്മീന്‍ സിനിമയിലേക്ക് ഒരു നായികയെ തേടുന്നുണ്ട്, ഞങ്ങളുടെ കറുത്തമ്മയായിക്കൂടെയെന്ന്''. പക്ഷേ അവര്‍ക്കതിന് സമ്മതമായിരുന്നില്ല, ''സിനിമയൊന്നും ശരിയാവൂല്ല, തൊട്ടഭിനയിക്കാനൊന്നും പറ്റൂല്ല. അതുകൊണ്ടാ രമണിയെന്ന പേരില്‍ അഭിനയിക്കുന്നത്'' എന്ന മറുപടിയായിരുന്നു റാബിയ അവര്‍ക്ക് നല്‍കിയത്. പിന്നീട് നിലമ്പൂര്‍ ആയിഷയ്‌ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ച അവര്‍ ഒരു നാടകം കൂടി ചെയ്ത് അഭിനയം മതിയാക്കി.

എന്നാല്‍ പ്രായം എണ്‍പതിലെത്തിയപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ഒരുകാലത്ത് വേണ്ടെന്നു വെച്ച ഇഷ്ടത്തെ അങ്ങനെ അവസാനം കൂടെക്കൂട്ടി മുത്തശ്ശി . സിനിമയെ എന്നും ഇഷ്ടപ്പെട്ടിരുന്നു അവര്‍.


ആകാശവാണിയാണ് അവരുടെ സ്വരത്തിനെ വളര്‍ത്തിയത്. ബി.ഇ.എം സ്‌കൂളില്‍ പഠിക്കുമ്പോള്‍ 12ാം വയസ്സില്‍ ബാലലോകത്തിലൂടെ ആകാശവാണിയിലെത്തി. പി.വി.കൃഷ്ണമൂര്‍ത്തി അസി.സ്റ്റേഷന്‍ ഡയരക്ടറായിരുന്നപ്പോള്‍ 17 വയസ്സ് പിന്നിട്ട ബീഗം റാബിയ സ്റ്റാഫായി. 'നിങ്ങള്‍ കേരളത്തിലെ ലതാ മങ്കേഷ്‌കര്‍ ആവുമെന്ന്' അദ്ദേഹം ആശംസിച്ചത് അവര്‍ക്ക് വലിയ അംഗീകാരമായിരുന്നു.

കണ്ണൂര്‍ റോഡ് കെ.ടി.സിക്ക് സമീപമുള്ള വീട്ടിലെ ചെറിയ മുറിയില്‍ റേഡിയോ ഇല്ലാതെ റാബിയയെ കാണാനേ കഴിയില്ലായിരുന്നു. പാട്ടുപെട്ടിയില്‍നിന്നുള്ള പാട്ടിനൊപ്പം അവരുടെ ചുണ്ടിലും കണ്ണിലും ചിരിപൂക്കും, മനസ്സുനിറഞ്ഞ് സംഗീതം ഒഴുകിക്കൊണ്ടേയിരിക്കും.

നാടകത്തിനും മറ്റും പാട്ടെഴുതിയിരുന്ന ഭര്‍ത്താവ് ഷേക്ക് മുഹമ്മദ്‌ റാബിയ മുത്തശ്ശിയെ എന്നും പ്രോത്സാഹിപ്പിച്ചു. ഇടയ്ക്ക് ബാബുരാജ് സിനിമയില്‍ പാടാന്‍ വിളിച്ചെങ്കിലും അതും വേണ്ടെന്നുവെച്ചു. ആകാശവാണിയിലെ സ്ഥിരംജോലി മതിയാക്കിയെങ്കിലും നാടന്‍പാട്ടുകളും നാടകത്തിന് ശബ്ദം നല്‍കലുമെല്ലാമായി സജീവമായിരുന്നു റാബിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (7 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (17 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (31 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends