ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്തയുമായി ആലിയയുടെ അമ്മ

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. പ്രശ്‌സത ഹിന്ദി സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ. എന്നാല്‍ അലിയുടെ അമ്മ സോണിയ ഇപ്പോള്‍ പുറത്തുവിട്ട ട്വിറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്തയുമായി പുറത്തു വന്നിരിക്കുകയാണ് നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്‍. ആലിയയെ ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ ഒരുപാട് സിഗരറ്റ് വലിച്ചിരുന്നുവെന്ന് സോണി പറഞ്ഞു. 1993ല്‍ പുറത്തിറങ്ങിയ ഗൂമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് താന്‍ ഗര്‍ഭിണിയായത്. ശ്രീദേവിക്കും സഞ്ജയ് ഭട്ടിനുമൊപ്പമാണ് സോണി ചിത്രത്തില്‍ അഭിനയിച്ചത്.
ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗററ്റുകള്‍ വലിക്കേണ്ടിവന്നെന്നും അന്ന് ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും സോണി പറയുന്നു.

സോണിയുടെ ഭര്‍ത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗുമ്ര 93 ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒടുവില്‍ ആലിയ ഭട്ട് നായികയായി എത്തിയ റാസിയില്‍ സോണി അഭിനയിച്ചു.
https://www.facebook.com/Malayalivartha

























