സ്റ്റേജ് ഷോയ്ക്കിടെ വേദിയിൽ കുഴഞ്ഞുവീണു മരിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ; അഭിനയമെന്ന് കാണികള്‍, കൊമേഡിയന്റെ അന്ത്യം ഇങ്ങനെ

സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യൻ വംശജനായ മഞ്ചുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.ചെന്നൈ സ്വദേശിയായ ഇദ്ദേഹം ദുബായിയിലെ സ്റ്റേജ് ഷോയ്ക്കിടെയാണ് മരിച്ചത്. ഷോയ്ക്കിടെ തളർച്ച തോന്നിയ മഞ്ജുനാഥ് അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. രണ്ടു മണിക്കൂർ കോമഡി ഷോയുടെ അവസാനഘട്ടത്തിലാണ് മഞ്ജുനാഥ് കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് നിലത്ത് വീഴുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം.
ആളുകളെ ചിരിപ്പിക്കാനായി കാണിച്ചതെന്നാണ് പ്രേക്ഷകർ ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീടാണ് സംഗതി അഭിനയമല്ലെന്ന് മനസ്സിലായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ദുബായിലെ കലാകേന്ദ്രമായ ദ് കോർട് യാർഡ് പ്ലേ ഹൌസിൽ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയായിരുന്നു മഞ്ജുനാഥ്.
തുടക്കത്തിൽ അബുദാബി കേന്ദ്രീകരിച്ചായിരുന്നു മഞ്ജുനാഥിന്റെ പ്രവർത്തനം. പിന്നീടാണ് ദുബായിലേക്ക് മാറിയത്. "തന്റെ കുടുംബത്തെപ്പറ്റിയും പിതാവിനെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയായിരുന്നു. തുടർന്ന് താൻ എങ്ങനെയാണ് ഉത്കണ്ഠയെ അതിജീവിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങിയ നിമിഷത്തിനുള്ളിൽ മരണം കുഴഞ്ഞ് വീഴുകയായിരുന്നു. മഞ്ജുനാഥിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മിഖ്താഖ് പറഞ്ഞു. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha

























