രണ്ടു ദിവസം കമന്റ് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു; വിഷയത്തിൽ തനിയ്ക്ക് പരിഭവമോ പരാതിയോയില്ല; സോഷ്യൽ മീഡിയ ആക്രമണത്തെ കുറിച്ച് നടി

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂർ ജില്ല കളക്ടറായിരുന്നു ടിവി അനുപമ നോട്ടീസ് അയച്ച സംഭവത്തിൽ പേരുകളുടെ സാമ്യത കാരണം ചീത്തവിളിയും ട്രോളും കേൾക്കേണ്ടി വന്ന നടിയാണ് അനുപമ പരമേശ്വരൻ. നിരവധിപേരാണ് അനുപമയ്ക്ക് എട്ടിന്റെ
പണി നൽകിയത് . എന്നാലിപ്പോൾ തനിയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. മാതൃഭൂമി സ്റ്റാർ ആന്റ് സൈറ്റലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
തന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മനോജ് പറഞ്ഞിട്ടാണ് ഇക്കാര്യം അറിഞ്ഞത്. തൃശ്ശൂർ ജില്ല കളക്ടറുടെ പേരിന്റെ സാമ്യതയാണ് കമന്റ് വരാനുള്ള കാരണം . ആദ്യം ചിരിയാണ് വന്നത്. അനിയൻ കമന്റ് വായിച്ചു തന്നപ്പോൾ ചിരിയാണ് വന്നത്. രണ്ടു ദിവസം കമന്റ് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. കൂടാതെ കളക്ടർ ആണെന്ന് തെറ്റിധരിച്ച് എനിയ്ക്ക് അഭിനന്ദനം അറിയിച്ചവരുമുണ്ട്.
ആദ്യം അബദ്ധം പറ്റിയതാണെന്നും എന്നാൽ പിന്നീട് വന്ന കമന്റുകൾ ബോധപൂർവ്വമായിരുന്നുവെന്നും അനുപമ പറയുന്നു . പാർട്ടിക്കാരെ കളിയാക്കാനും മറ്റും ചിലർ ഇതു ഉപയോഗിച്ചിരുന്നു. ആ വന്ന കമന്റുകൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലായ കാര്യമാണ്. എന്നാൽ പ്രത്യക്ഷമായി താനുമായി ബന്ധമില്ലാത്തതിനാൽ അന്ന് പ്രതികരിക്കാൻ പോയില്ല. അനുപമ വ്യക്തമാക്കി. ആളുമാറി ചിലർ പോസ്റ്റ് ഇട്ടതിന് താൻ ദേഷ്യപ്പെടാനോ ഇതിനെ കാര്യമായി എടുക്കാനോ പോയില്ല. ഈ വിഷയത്തിൽ തനിയ്ക്ക് പരിഭവമോ പരാതിയോയില്ലെന്നും അനുപമ അഭിമുഖത്തിൽ പറഞ്ഞു.
'സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐഎഎസ് പദവിയിലിരിക്കില്ലെന്നു വരെയുള്ള ഭീഷണി കമന്റുകൾ അന്ന് നടിയുടെ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ടിവി അനുപമ തൃശ്ശൂർ ജില്ല കളക്ടറായി ചുമതലയേറ്റപ്പോൾ അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചിരുന്നു.
അനുപമയെ കൂടാതെ , നിർമ്മാതാവ് ടോമിച്ചൻ മുളക് പാടത്തിനും ഇത്തരത്തിലുള്ള സമാനമായ സംഭവം അടുത്തിടെ നേരിടേണ്ടി വന്നിരുന്നു. മുൻ കോൺഗ്രസ് ടോം വടക്കന്‍ ബി ജെ പിയില്‍ ചേര്‍ന്ന അവസരത്തിലായിരുന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha

























