മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും

മാലീ ദ്വീപില്‍ അവധിക്കാലം ആഘോഷിച്ച കിങ് ഖാന്‍ ഷാരൂഖ് ഖാനും കുടുംബവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. വെക്കേഷന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് താര കുടുംബം തിരികെ എത്തിട്ടുണ്ട്. ഷാരൂഖ് പങ്കുവെച്ച മക്കളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗൗരി ഖാന്‍ മാല്‍ഡിവസ് ദിവസങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവധി ആഘോഷം കഴിഞ്ഞ് തിരികെ എത്തിയതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍ താരം. മനോഹരമായ മാല്‍ഡിവസ് ഓര്‍മ സമ്മാനിച്ചവര്‍ക്കുള്ള നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വീഡിയോക്കൊപ്പമായിരുന്നു മാലി ദ്വീപിനെ കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ കുറിച്ചത്.
മൈ ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന് കുറിച്ചു കൊണ്ട് മക്കളുടെ ചിത്രങ്ങള്‍ ഗൗരികാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്യനും സുഹാനയ്ക്കുമൊപ്പം അതിമനോഹരമായ കുസൃതി ചിരിയുമായി ഇരിക്കുന്ന അബ്‌റാമിന്റെ ചിത്രമായിരുന്നു ഗൗരി പോസ്റ്റ ചെയ്തത്. ആര്യനും സുഹാനയും കറുത്ത വസ്ത്രം ധരിച്ച് നില്‍ക്കുമ്‌ബോള്‍ കൂട്ടത്തില്‍ വ്യത്യസ്തനായി നീല ടീച്ചര്‍ ധരിച്ചാണ് അബാറാം നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























