ഞാനിപ്പോഴും ഫിറ്റാണ്... വര്‍ക്ക്ഔട്ട് വീഡിയോ പങ്ക് വച്ച് സുസ്മിത സെന്‍

ഞാനിപ്പോഴും ഫിറ്റാണെന്ന് പറയാതെ പറഞ്ഞ് ബോളിവുഡ് താരം സുസ്മിത സെന്‍. താരത്തിന്റെ വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് സുസ്മിത സെന്‍ തന്നെയാണ് തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ചത്.
ജിംനാസ്റ്റിക് റിങ്ങില്‍ തലകീഴായി തൂങ്ങിയും, ശരീരം ഉയര്‍ത്തിയും വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് 'ചിറകുകള്‍ ഉണ്ടായാല്‍ പോരാ, അവയെ നിങ്ങള്‍ പറക്കാനും പരിശീലിപ്പിക്കണം' എന്ന ക്യാപ്ഷനോടുകൂടി സുസ്മിത പോസ്റ്റ് ചെയ്തിരിക്കുന്നത്.പൊതുവെ ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് സുസ്മിത സെന്‍. നാല്‍പ്പത്തിമൂന്നുകാരിയായ സുസ്മിത ലുക്കിലും, ഗെറ്റപ്പിലും പ്രായത്തെ വെല്ലുന്ന മാറ്റത്തോടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

https://www.facebook.com/Malayalivartha

























