ബിഗ് ബോസിലെ രഹസ്യം പരസ്യമാക്കി വനിത വിജയകുമാര്‍... ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ല സംഭവിക്കുന്നത്!!

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ ഹൗസിനുള്ളിലെ പല രഹസ്യങ്ങളും വനിത തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ലെന്നാണ് വനിത പറയുന്നത്.
രാത്രികളില്‍ ബിഗ് ബോസില്‍ ലൈറ്റ് ഓഫ് ചെയ്യുന്നത് പോലെ കാണിക്കുന്നത് മാത്രമാണ്. കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും ലൈറ്റ് ഓണാക്കും. എന്നാല്‍ ലൈറ്റ് ഇല്ലാത്തപ്പോള്‍ ഓണ്‍ ആക്കുന്ന ക്യാമറകളാണ് ഈ സമയത്ത് വര്‍ക്ക് ചെയ്യുന്നത്. ലൈറ്റ് ഓണാക്കിയിട്ടാണ് മത്സരാര്‍ത്ഥികള്‍ ഉറങ്ങാറുള്ളതെന്നും വനിത പറയുന്നു. ഇത് മാത്രമല്ല അഭിമുഖത്തില്‍ നിരവധി കാര്യങ്ങള്‍ വനിത വിജയകുമാര്‍ തുറന്ന് സംസാരിച്ചിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും വന്‍ ജനപിന്തുണയോടെ സംപ്രേക്ഷണം തുടരുകയാണ്. ഹിന്ദിയില്‍ നിന്നും മറ്റെല്ലാ ഭാഷകളിലേക്കും ബിഗ് ബോസ് എത്തിയിരുന്നു. തമിഴില്‍ മൂന്നാം സീസണ്‍ ആണ് പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുന്നത്. കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന ഷോ യില്‍ നിന്നും അടുത്തിടെ പുറത്തായത് നടിയും താരപുത്രിയുമായ വനിത വിജയകുമാര്‍ ആയിരുന്നു.
https://www.facebook.com/Malayalivartha

























