രംഗോലിയുടെയും കങ്കണയുടെയും ചൂടന്‍ ആരോപണങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കി തപ്‌സി

രംഗോലിയുടെയും കങ്കണയുടെയും ചൂടന്‍ ആരോപണങ്ങള്‍ക്ക് കിടുക്കന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി തപ്‌സി ബന്നു. ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല. സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ചൊന്നും കളിക്കണ്ട.
ഞാനും അവരെപ്പോലെ വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഭാഷകള്‍ തമ്മില്‍ ചേരില്ല. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുന്നുവെന്നാണ് രംഗോലിയുടെ വാദം. ഇതെന്താ ചുരുണ്ടമുടിക്ക് പേറ്റന്റു വല്ലതുമുണ്ടോ. ജനിച്ചപ്പോള്‍ മുതല്‍ എന്റെ മുടി ഇങ്ങനെ തന്നെയാണ്. ഇവരോടൊക്കെ ഇതിലും മാന്യമായി മറുപടി പറയാന്‍ അറിയില്ല തപ്‌സി പറയുന്നു.
പലപ്പോഴും കങ്കണയ്ക്കു വേണ്ടി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സഹോദരിയും മാനേജരുമായ രംഗോലിയുടെ വാക്കുകളാണ്. മുന്‍നിര താരങ്ങളെ പോലും അപഹസിച്ചു കൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ രംഗോലിക്ക് ഒരു മടിയുമില്ല. എന്നാല്‍, അതിനൊന്നും മറുപടി നല്‍കാന്‍ ആരോപണ വിധേയര്‍ ശ്രമിക്കാറില്ല.

കങ്കണയും രാജ് കുമാര്‍ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് രംഗോലി, തപ്‌സിക്കെതിരെ രംഗത്തുവന്നത്.
https://www.facebook.com/Malayalivartha

























