ഞാന്‍ പാടാന്‍ പോവുകയാ...പാട്ട് പാടുന്ന ഷംനയുടെ വീഡിയോ വൈറലാകുന്നു

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതരമായി മാറിയ നടിയാണ് ഷംന കാസിം. ഒരു പൊതുചടങ്ങിനിടെ പാട്ട് പാടുന്ന ഷംനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
'എനിക്കെന്താ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് പാട്ട് പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷംനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
മൈക്കെടുത്ത ഷംന 'ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ' എന്നുപറഞ്ഞാണ് പാടിയത്.

ഓളങ്ങള്‍ എന്ന ചിത്രത്തിലെ തുമ്ബീ വാ എന്ന ഗാനമാണ് ഷംന പാടിയത്. 'എനിക്കെന്താ തൊലിക്കട്ടി. ഇതിന്റെ പേരില്‍ എന്നെ ചീത്ത വിളിക്കരുത്, തമാശക്ക് ചെയ്തതാണ്.' വീഡിയോയ്‌ക്കൊപ്പം ഷംന കുറിച്ചു.
https://www.facebook.com/Malayalivartha

























