നസ്രിയയുടെ ആ ഉറപ്പിൽ ഷാനുവിന്റെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി; പിന്നീട് ഒട്ടും വൈകാതെ വിവാഹം ഉറപ്പിക്കുകയായിരുന്നു; നസ്രിയ ഫഹദ് വിവാഹത്തിന് പിന്നിലെ കഥയിങ്ങനെ :-

മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് നസ്രിയ ഫഹദ്. 2014 ആഗസ്റ്റിലാണ് ഇവരുടെ വിവാഹം നടക്കുന്നത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാളും വിവാഹിതരാകുന്നുവെന്നു വാർത്ത വന്നതു മുതൽ ഇരുവരുടെയും പ്രായം സംബന്ധിച്ച ചർച്ചകളും ട്രോളുകളൂമൊക്കെ വന്നിരുന്നുവെങ്കിലും അതൊന്നും ഇരുവരെയും ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം മാതൃകയായി മാറി.ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ജോഡികളായി മാറിയ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പറയാനുള്ളത് . ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വ്യത്യസ്തമായ കഥയാണ്....
ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: "എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം."
അത്ര ഹോണസ്റ്റ് ആയ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്ന് ഫഹദ് ഫാസില്‍ പറയുന്നു . എന്റെ ഉമ്മയ്ക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്പേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ അന്ന് ഉമ്മയ്ക്ക് അന്ന് കൊടുത്തത്.
അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല. സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റൊന്നുമില്ല എന്നതിന്റെ പൊരുൾ തന്നെ ഇരുവരുടെയും പ്രണയത്തിൽ അടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ചിലര്‍ പ്രണയത്തിലാവണമെന്നത് ചിലപ്പോള്‍ കാലത്തിന്റെ അനിവാര്യതയാകാം....
നേരത്തെ നസ്രിയ ഫഹദ് വിവാഹത്തിന് പിന്നിലെ കഥകൾ വെളിപ്പെടുത്തി നടി നിത്യ മേനോൻ രംഗത്ത് വന്നിരുന്നു. അടുത്തിടെ ഒരു പ്രമുഖ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇരുവരെയും കുറിച്ച് വാചാലയായത് .
ബാംഗ്ലൂര്‍ ഡെയ്സിൻ്റെ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തിലായതും വിവാഹിതരായതും.അതിന് കാരണം ഞാനാണ് . ചിത്രത്തിൽ നസ്രിയ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രം അവതരിപ്പിക്കാനായി ആദ്യം എന്നെയാണ് ക്ഷണിച്ചിരുന്നത് എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായതിനാൽ എനിക്ക് ആ വേഷം ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്നാണ് നസ്രിയ മുഖ്യ വേഷം ചെയ്തതെന്ന് നിത്യ വ്യക്തമാക്കി.അപ്പോൾ അവരുടെ വിവാഹത്തിന് കാരണമായത് ഞാനല്ലേ എന്നായിരുന്നു നിത്യചോദിച്ചത് . രണ്ടു പേര്‍ക്കും അത് ഓര്‍മ്മ വേണമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ചിത്രത്തിൽ നസ്രിയയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്ന ഫഹദിൻ്റെ കഥാപാത്രത്തിൻ്റെ മുൻകാമുകിയായാണ് നിത്യ എത്തിയത്. അതിഥി വേഷത്തിലാണ് നിത്യ എത്തിയതെങ്കിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അത്.
കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, അടുത്തിടെയായിരുന്നു ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായാണ് ട്രാന്‍സ് അണിയറയില്‍ ഒരുങ്ങുന്നത്. 20 കോടിക്ക് മുകളിലാണ് നിര്‍മ്മാണ ചെലവ് എത്തിയിരിക്കുന്നതെന്നും അറിയുന്നു.
ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് ട്രാന്‍സ് എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചിരുന്നത്. വിവിധ കഥകള്‍ കൂട്ടിച്ചേര്‍ത്തുളള ആന്തോളജി സ്വഭാവമാണ് സിനിമയ്‌ക്കെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ട്രാന്‍സിലെ മറ്റു പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha

























