യുവനടന്‍ ഷൈന്‍ ടോം ചാക്കോ മയക്കുമരുന്നുമായി പിടിയില്‍

ഇതിഹാസയിലെ നായകനും യുവ നടനുമായ ഷൈന്‍ ടോം ചാക്കോയെ മോഡലുകളോടൊപ്പം കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഈ ഫ്‌ലാറ്റില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നും പോലീസ് പിടികൂടി. തൃശൂരിലെ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഷൈനിനെ പൊലീസ് പിടികൂടിയത്.
പകിട, ഹാങ്ഓവര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ഷൈന്‍ ഇതിഹാസ എന്ന സിനിമയില്‍ നായകനായ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. സിനിമ ഹിറ്റാവുകയും ചെയ്തു. ഷെനിനൊപ്പം സഹസംവിധായികയായ ബ്ലെസിയും നാല് മോഡലുകളും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഇവിടെ നിന്ന് പിടികൂടിയ മയക്കുമരുന്നതിന് അന്താരാഷ്ട്ര വിപണയില്‍ പത്തു ലക്ഷം രൂപ വില വരും.
കൊക്കെയ്ന്‍ എത്തിക്കാറുള്ളത് ഗോവയില്‍ നിന്നാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ഫ്‌ളാറ്റിന്റെ ഉടമയായ മുഹമ്മദ് നിസാമിന് ഇതുമായി ബന്ധമില്ല. സുഹൃത്തുക്കളുമായി നഗരത്തിലെ പല ഫ്‌ളാറ്റുകളിലും ഇങ്ങനെ ഒത്തുകൂടാറുണ്ടെന്നും ഷൈന്‍ മൊഴി നല്‍കി.
അതേസമയം, വ്യവസായി മുഹമ്മദ് നിസാമിന്റെ ലഹരിമരുന്നു ബന്ധം അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡില്‍ കഴിയുന്ന നിസാമിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരുവിലും തമിഴ്‌നാട്ടിലുമായി നാലു ഫ്‌ളാറ്റുകളാണ് നിസാമിനുള്ളത്. കൊച്ചിയില്‍ ഫ്‌ളാറ്റുള്ള കാര്യം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha