ഇവര്‍ പിരിയാതിരുന്നെങ്കില്‍...

നമ്മുടെ മനസ് തികച്ചും കലുഷിതമാണ്. ഇന്ന് നമ്മുടെ വീട്ടിലെ രണ്ടുപേര്‍ വേര്‍പിരിഞ്ഞ ദിവസമാണ്. രണ്ടും നമുക്ക് വേണ്ടപ്പെട്ടവര്‍. ദിലീപ്, മഞ്ജു വാര്യര്‍. നമ്മുടെ സഹോദരങ്ങളോ കസിനോ ഒക്കെയാണ് ഇവര്‍. ആ ഒരു വേദനയോടെ വെറുതെയെങ്കിലും തോന്നിപ്പോകുകയാണ് ഇവര്‍ പിരിയാതിരുന്നെങ്കില്‍...
മലയാളികള്‍ ഇത്രമേല്‍ സ്‌നേഹം നല്‍കിയ മറ്റൊരു താര ദമ്പതികള്‍ ഇല്ല തന്നെ. മഞ്ജുവിന്റെ നിഷ്‌കളങ്കതയും പക്വതയും ദിലീപിന്റെ കുറുമ്പുമെല്ലാം നമുക്ക് ഏറെ ഇഷ്ടമാണ്. അവര്‍ അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. നമ്മുടെ വീട്ടിലെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഇരുവരും. അതുകൊണ്ട് തന്നെയാണ് ഇവരുടെ ഓരോ കാര്യവും വാര്‍ത്തയാകുന്നത്. ചില സന്ദര്‍ഭത്തില്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ദിലീപിനെ ഒരുപാട് കളിയാക്കിയിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. മഞ്ജുവിനെ ന്യായീകരിച്ചിട്ടുമുണ്ട്. അതിന് കാരണം ദിലീപിനോടുള്ള ഇഷ്ടക്കേടല്ല, പകരം മഞ്ജുവിനോടുള്ള നമ്മുടെ അമിത സ്‌നേഹം തന്നെ.
സിനിമയില്‍ വന്ന സമയത്ത് അല്‍പസ്വല്‍പം നീരസപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്നെങ്കിലും മഞ്ജുവാര്യര്‍ മലയാളികളുടെ മനസ് വളരെ പെട്ടെന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അതിന് കാരണം മഞ്ജുവിന്റെ മഹത്തായ അഭിനയം തന്നെ. രണ്ടാമത്തെ സിനിമയായ സല്ലാപം മുതല്‍ മഞ്ജു അവതരിപ്പിച്ച വേഷങ്ങള്‍ മലയാളിയുടെ ഹൃദയം കീഴടക്കുകയായിരുന്നു.
കളിച്ചും ചിരിച്ചും ചെറിയ ചെറിയ വേഷങ്ങളിലൂടെ നടന്ന ദിലീപിന് നല്ലൊരു നായക കഥാപാത്രം കിട്ടിയത് സല്ലാപത്തിലൂടെയായിരുന്നു. സല്ലാപം ദിലീപിന് സമ്മാനിച്ചത് രണ്ട് സ്വപ്നങ്ങളാണ്. ഒന്ന് ജീവിത സഖീയായ മഞ്ജുവും. രണ്ട് ജീവിതത്തിലെ ടേണിംഗ് പോയിന്റായ നായക കഥാപാത്രവും. അങ്ങനെ ഇരുവരുടേയും ഇഷ്ടങ്ങള്‍ മലയാളിയുടെ ഇഷ്ടങ്ങളായി. നമ്മുടെ അടുത്ത ആള്‍ക്കാരായ മഞ്ജുവിന്റേയും ദിലീപിന്റേയും പ്രേമം നമ്മള്‍ തന്നെ ഏറ്റെടുത്തു. കുറ്റം പറയാന്‍ ഒന്നുമില്ല. തീരെ താണ നിലയില്‍ നിന്നു വന്ന ദിലീപിന് കിട്ടിയ മാണിക്യം തന്നെയാണ് മഞ്ജു എന്ന് നമ്മള്‍ വിധിയെഴുതി. അങ്ങനെ അവര്‍ ഒന്നായി. അഭിനയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കെ മഞ്ജു അഭിനയത്തോട് വിട പറഞ്ഞു. എല്ലാം ദിലീപിന് വേണ്ടി. നല്ലൊരു മനസമാധാനമുള്ള ജീവിതത്തിന് വേണ്ടി.
പിന്നീട് വീട്ടിലെ മാണിക്യത്തിന്റെ വില നമ്മള്‍ അറിഞ്ഞു. വിവാഹം കഴിഞ്ഞതോടെ ദിലീപിന് വച്ചടി വച്ചടി കയറ്റമായിരുന്നു. അവസാനം സൂപ്പര്‍ സ്റ്റാറായ സുരേഷ് ഗോപി പടിയിറങ്ങിയപ്പോഴും ദിലീപ് ജനപ്രിയ നായകനായി. സൂപ്പര്‍ സ്റ്റാറുകളുടെ പടങ്ങള്‍ പലതും പൊട്ടിയപ്പോള്‍ ദീലീപ് കളിചിരിയിലൂടെ കുടുംബം കൈയ്യടക്കി. ഇടയ്ക്ക് വല്ലപ്പോഴും മഞ്ജുവിനെ കുറിച്ചുള്ള വാര്‍ത്ത വന്നു. അതൊക്കെ നമ്മള്‍ ആകാംക്ഷയോടെ നോക്കിക്കണ്ടു. അങ്ങനെ അവര്‍ക്ക് ഒരു മകളും പിറന്നു, മീനാക്ഷി. അങ്ങനെ ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ നമ്മള്‍ ചോദിച്ചറിഞ്ഞു.
ഇടയ്ക്ക് ചില വേദനിപ്പിക്കുന്ന വാര്‍ത്തകളും വന്നു. മഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന്. പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകള്‍ നീണ്ടു. ആ കഥയിലെ വില്ലത്തിയായി നമ്മുടെ മറ്റൊരു പ്രിയ താരം കാവ്യ മാധവന്‍ എത്തുകയായിരുന്നു. ദിലീപിനേയും കാവ്യയേയും നമ്മള്‍ക്ക് ഇഷ്ടമായിരുന്നു എങ്കിലും ഈ ഒരു ബന്ധം സത്യമാകുന്നത് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഈ മൂന്ന് പേരും നമ്മുടെ കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍. കാരണം കാവ്യയേയും നമ്മള്‍ ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. ഒരുപക്ഷേ മഞ്ജുവിനേക്കാള്‍.
തര്‍ക്കം വന്നപ്പോള്‍ മഞ്ജുവിന്റെ കുടുംബം തകരാതിരിക്കാനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. പക്ഷെ നമ്മുടെ പ്രാര്‍ത്ഥനയെക്കാളും അവരുടെ തീരുമാനം ശക്തമായിരുന്നു. പറക്കമുറ്റാത്ത സ്വന്തം മകള്‍ അനാഥമാകുന്നു. ഇരുവരും അവരുടെ വഴി തേടി യാത്രയായി. ദിലീപ് മകളോടൊപ്പം മാറി താമസിച്ചു. മഞ്ജു വീണ്ടും സിനിമയിലേക്ക് വന്നു. ഒരു ഒത്തു തീര്‍പ്പും ഫലിക്കാതെ വന്നപ്പോള്‍ ഇരുവരും വഴി പിരിയാന്‍ തീരുമാനിച്ചു. അവസാനം കോടതിയിലേക്ക്.
ഈ വിവാഹ മോചനം അവര്‍ക്ക് ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ഇവരെ സ്‌നേഹിക്കുന്ന സാധാരണ മലയാളി ചോദിക്കുന്നത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തന്നെ അവ പറഞ്ഞ് പരിഹരിക്കാവുന്നതല്ലേ ഉള്ളൂ. തന്നെ വച്ച് പ്രചരിക്കുന്ന കഥകളില്‍ വാസ്തവമില്ലെന്നും താന്‍ ആരുടേയും കുടുംബം തകര്‍ത്തിട്ടില്ലെന്നും കാവ്യ തന്നെ തുറന്ന് പറയുന്നുണ്ട്. ദിലീപും ഇതാവര്‍ത്തിക്കുന്നു. ഇരുവരും ഇത് ആത്മാര്‍ത്ഥമായി പറഞ്ഞതെങ്കില്‍ മഞ്ജുവിന്റെ എല്ലാ പ്രശ്‌നങ്ങളും മാറിയല്ലോ.
ദിലീപിന്റെ ഏക പരാതി മഞ്ജു അഭിനയിക്കരുത് എന്നാണ്. അതിന് മഞ്ജുവും തയ്യാറായിരുന്നു. പിന്നെയെവിടെയാണ് കല്ലു കടി. വഴിക്കില്ലാത്ത കുടുംബമില്ല. എത്ര വലിയ അഭിപ്രായ വ്യത്യാസമാണെങ്കിലും പറഞ്ഞാല്‍ തീരാത്ത പ്രശ്‌നമില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായി വേദനയോടെ ആഗ്രഹിക്കുകയാണ് നിങ്ങള്‍ പിരിയാതിരുന്നെങ്കില്‍...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha