മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്നെ തളര്‍ത്തിയില്ലെന്ന് കമല്‍ഹാസന്റെ മകള്‍ അക്ഷര

മാതാപിതാക്കളുടെ വേര്‍പിരിയലില്‍ താന്‍ ഏറെ വേദനിച്ചിട്ടുണ്ടെങ്കിലും അത് തന്നെ തളര്‍ത്തിയില്ലന്നും കൂടുതല്‍ ശക്തയായി ജീവിതത്തില്‍ ഉയരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസന്‍. മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്നെ തളര്‍ത്തുകയല്ല, കൂടുതല്‍ ശക്തയാക്കുകയാണ് ചെയ്തത്.
താനും ചേച്ചിയും ഒരുപാട് വിഷമിച്ചെങ്കിലും അവരുടെ തീരുമാനത്തിന് എതിരുനിന്നില്ല. ഒരു പ്രത്യേക സമയം എത്തിയാല്‍ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അത് അവരുടെ ജീവിതമാണെന്നും താന്‍ മനസിലാക്കി. അവരുടെ സന്തോഷത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. അതിനാല്‍ത്തന്നെ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിച്ചെന്നും അക്ഷര പറഞ്ഞു.
2002ലാണ് കമല്‍ ഹാസനും ഭാര്യ സരികയും പിരിയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചനവും നേടിയിരുന്നു.
തന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. വ്യത്യസ്തമായ കഴിവുകളുള്ളവരാണ് അവര്‍. ഇരുവരും എനിക്ക് ഒരേ പോലെ പ്രാധാന്യമുള്ളവരുമാണ്. അച്ഛന്റേയും അമ്മയുടെയും ചിന്താഗതിയും വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ എന്തെങ്കിലും ടിപ്‌സ് ആവശ്യമായി വരുമ്പോള്‍ താന്‍ രണ്ടു പേരോടും ചോദിക്കാറുണ്ടെന്നും അക്ഷര വ്യക്തമാക്കി. തന്റെ ചേച്ചി ശ്രുതിയുമായും വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് അക്ഷര പറഞ്ഞു.
അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ഷാമിതാബ് എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത് ഈ അടുത്തിടെയാണ്. അച്ഛന്റേയും ചേച്ചിയുടെയും കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തീരുമാനിക്കാറായിട്ടില്ലെന്നും എന്നാല്‍ അത്തരത്തിലൊരു ഓഫര്‍ ലഭിച്ചാല്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുമെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha