താന്‍ അറിയാതെയാണ് മുകേഷിന് വിവാഹമോചനം അനുവദിച്ചതെന്ന് സരിത

താന്‍ അറിയാതെയാണ് മുകേഷിന് വിവാഹമോചനം അനുവദിച്ചതെന്നും അതിനാല്‍ വിവാഹമോചന ഉത്തരവ റദ്ദാക്കണമെന്നും നടി സരിത ആവശ്യപ്പെട്ടു. വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതിയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിവാഹമോചന നടപടി കോടതിയില്‍ പൂര്‍ത്തിയായത് താന്‍ അറിഞ്ഞിട്ടില്ലെന്നും വിധി പുന:പരിശോധിക്കണമെന്നുമാണ് സരിതയുടെ ആവശ്യം. സ്വത്തുതര്‍ക്കത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും അവ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. എന്നാല്‍ മുകേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
മുകേഷ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ സരിത ഹാജരാവാത്തതിനെ തുടര്‍ന്ന് 2012 ലാണ് കോടതി വിവാഹമോചനം നല്‍കിയത്. തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിവാഹ മോചനം നല്‍കിയതെന്നും സരിത ഹര്‍ജിയില്‍ പറയുന്നുത്. ഈ കേസില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിയാതെ വന്നതിനെ തുടര്‍ന്ന് കുടുംബ കോടതി ജഡ്ജി പി.മോഹന്‍ദാസ് കേസ് മാറ്റിവയ്ക്കാന്‍ ആഗസ്റ്റ് 27 ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനം കോടതി അനുവദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha