പെര്‍ഫക്ഷനുവേണ്ടി എന്ത് പരീക്ഷണങ്ങള്‍ക്കും തയ്യാറാണെന്ന് വിക്രം

എനിക്ക് വേണ്ടത് പെര്‍ഫക്ഷനാണ്. പെര്‍ഫക്ഷനുവേണ്ടി എന്ത് പരീക്ഷണങ്ങള്‍ക്കും തയ്യാറാവാന്‍ താന്‍ ഒരുക്കമാണെന്ന് വിക്രം പറഞ്ഞു. ഞാനൊരു പ്രഫഷണല്‍ ആര്‍ടിസ്റ്റാണ്. എന്റെ എല്ലാ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ നന്നായി അധ്വാനിക്കും. അത് തന്നെയാണ് ഐയിലും സംഭവിച്ചത്. എന്നാല്‍ തന്റെ കരിയറില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നത് ഐയിലാണെന്ന് വിക്രം പറഞ്ഞു. \'\'ഇതിലെ ഒരു കഥാപത്രത്തിന് വേണ്ടി കുറഞ്ഞത് 22 കിലോ ഭാരം വര്‍ധിപ്പിക്കണമെന്നേ ശങ്കര്‍ സാര്‍ പറഞ്ഞുള്ളൂ. അടുത്ത കഥാപത്രത്തിന് അത്രയും ഭാരം കുറയ്ക്കണമെന്നായി ഞാന്‍. അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു.
ചൈനയില്‍ ഷൂട്ട് നടക്കുന്നതിനിടയില്‍ മൂന്ന് മണിക്കൂര്‍ സൈക്ലിങ്, മൂന്ന് മണിക്കൂര്‍ വ്യായാമം, കൂടാതെ ആഹാര നിയന്ത്രണം. പകുതി മുട്ടയുടെ വെള്ള, പകുതി ആപ്പിള്‍, അങ്ങനെ ഇടവിട്ട് എന്തെങ്കിലും. ദിവസവും കുറഞ്ഞത് 300ഗ്രാം ഭാരം വീതം കുറച്ചു. വെറും മൂന്നു മാസം കൊണ്ടാണ് ഞാന്‍ ഭാരം കുറച്ചത്. ഇത് കണ്ടിട്ട് ശങ്കര്‍ സാറിന് പേടിയായിയെന്ന് വിക്രം പറഞ്ഞു.
എന്റെ ഭാര്യ ഷൈലജയെവിളിച്ച് ശങ്കര്‍സാര്‍ പറഞ്ഞു ഇതൊന്നും താന്‍ പറഞ്ഞിട്ടല്ലെന്ന്. കഥാപാത്രത്തിന് വേണ്ടി എങ്ങനെ കഷ്ടപ്പെടാനും താന്‍ തയ്യാറാണെന്ന് വിക്രം പറഞ്ഞു. അതിന്റെ ഫലം കിട്ടണമെന്ന് മാത്രമാണ് ഈ നടന്റെ ആഗ്രഹം.
കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയത്തിനുവേണ്ടി നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നെന്ന് വിക്രം പറഞ്ഞു. ഒരു ദിവസം \'\'രാത്രിയില്‍ നാടകം കളിച്ചശേഷം ഒരു സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ ഒരു ട്രക്കിടിച്ച് ഞാന്‍ ആശുപത്രിയിലായി.
ആദ്യം റോയിപ്പേട്ടയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് എന്നെ പ്രവേശിപ്പിച്ചത്. രക്തം വാര്‍ന്ന് കാല്‍ മുറിച്ചുകളയാതെ തരമില്ലെന്നായി ഡോക്ടര്‍. കാല് പോകുന്നെങ്കില്‍ പോകട്ടേ ജീവനെങ്കിലും മതിയെന്നായി അച്ഛന്‍. കാല്‍ മുറിക്കാന്‍ മനസ്സില്ലാമനസ്സോടെ അച്ഛന്‍ ഒപ്പിട്ടു. പക്ഷേ, അമ്മ സമ്മതിച്ചില്ല. അമ്മയുടെ നിര്‍ബന്ധം കാരണം എന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു വര്‍ഷം കിടന്ന കിടപ്പിലായിരുന്നു ഞാന്‍. ആ സമയത്ത് അമ്മ എത്ര കഷ്ടപ്പെട്ടെന്നോ. ഇതിനിടയില്‍ കാലില്‍ നടത്തിയത് ഇരുപത്തിമൂന്ന് സര്‍ജറികള്‍. ഒരു ഇഞ്ചക്ഷന്‍ എടുക്കുന്നത് പോലും പേടിയായിരുന്ന എനിക്കാണ് ഇത് നേരിട്ടത്. പിന്നീട് ഒരു വര്‍ഷം ക്രച്ചസ് ഉപയോഗിച്ചാണ് നടന്നത്.\'\' വിക്രം പറഞ്ഞു.
1999ല്‍ \'സേതു\'വിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹം ഭാരം കുറച്ചത്. ഏഴ് തവണ ജനറല്‍ മോട്ടോര്‍ ഡയറ്റ് ഉപയോഗിച്ചു. ദിവസവും ഒരു ചപ്പാത്തി, ഒരു മുട്ടയുടെ വെള്ള, ഒരു ഗ്‌ളാസ്സ് കാരറ്റ് ജ്യൂസ്. കൂടാതെ എട്ട് കിലോമിറ്റര്‍ നടക്കും. 16 കിലോയാണ് ചിത്രത്തിനുവേണ്ടി കുറച്ചത്.
വണ്ണം കൂട്ടിയത് \'പിതാമഹനി\'ലെ സിത്തന് വേണ്ടിയാണ്. ദിവസവും 30കോഴിമുട്ട, ഒരു കിലോ കോഴിയിറച്ചി ഒക്കെ കഴിച്ചുവെന്ന് വിക്രം പറയുന്നു. പക്ഷേ അധികദിവസം കഴിയും മുമ്പേ തളര്‍ന്നുപോയെന്നും വിക്രം പറഞ്ഞു. \'രാവണന്‍\' സിനിമയിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തി. 2003ല്‍ പുറത്തിറങ്ങിയ പിതാമഹനിലെ അഭിനയത്തിനാണ് വിക്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇനിയും താന്‍ കഥാപാത്രത്തിനു വേണ്ടി മാറാന്‍ തയ്യാറാണെന്നും വിക്രം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha