ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയ

ഗാന്ധിസം, സാഡിസം, മാവോയിസം എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ഈ \'ലാലിസം\' എന്തൊരിസമാണ് ലാലേട്ടാ...മലയാളികളെ ഇത്രയും വെറുപ്പിക്കണമായിരുന്നോ... ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങളാണ് ഇവ. \'ലാലിസം ഇന്ത്യ പാടുന്നു\' എന്ന പരിപാടി ബാന്‍ഡല്ല പകരം ഗാനമേളയായിരുന്നെന്നും നേരത്തേ റെക്കാഡ് ചെയ്ത പാട്ടിനനുസരിച്ച് മോഹന്‍ലാല്‍ ചുണ്ടനക്കുക മാത്രമാണ് വേദിയില്‍ ചെയ്തതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ ലാലിന്റെ ലലിസത്തിനെതിരെ പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.
പലരും സോഷ്യല്‍ മീഡിയകളില്‍ കൂടിയാണ് പ്രതിഷേധിക്കുന്നത്. ലാലിന്റെ ഫെയ്‌സ് ബുക്കിലാണ് ലാലിസത്തെ പറ്റിയുള്ള കമന്റുകള്‍ കൊണ്ട് നിറയുന്നത് \'\'മൈക്ക് താഴെയിട്\'...നിന്റച്ഛനാ പറയുന്നത് ...\' എന്നാണ് മറ്റൊരു പരിഹാസം. ഈ നഗരത്തിനിതെന്തു പറ്റി.., ചിലയിടങ്ങളില്‍ ലാലിസം, ചിലയിടങ്ങളില്‍ ഫാസിസം, എന്താ ആരും ഒന്നും പറയാത്തത്.., മിണ്ടാതെ സഹിക്കുന്നതെന്തിനാ നമ്മള്‍, ഗാനമേള നടത്താന്‍ അനുവദിക്കരുത്.. ഗാനമേളക്ക് വലിയ വില കൊടുക്കേണ്ടി വരും..എന്നിങ്ങനെ പോകുന്നു വോറൊരു കമന്റ്.
സോഷ്യല്‍ മീഡിയ പേജുകളില്‍ ലാലിന്റെ സിനിമാഡയലോഗുകളെയും കഥാപാത്രങ്ങളെയും കുട്ടിയിണക്കി തകര്‍പ്പന്‍ തമാശകളാണു പ്രചരിക്കുന്നത്. പരിപാടിക്കു കൊടുത്ത രണ്ടുകോടി രൂപ മാണിക്കു കൊടുത്തിരുന്നെങ്കില്‍ പി.ജെ. ജോസഫിനെക്കൊണ്ടെങ്കിലും ഇതിലും നല്ല പാട്ടു പാടിക്കുമായിരുന്നു എന്നാണു മറ്റൊരു പോസ്റ്റ്. ഫഹദ് ഫാസില്‍ പരിപാടി നടത്തിയാല്‍ ഫാസിസം, സന്തോഷ് പണ്ഡിറ്റ് പരിപാടി നടത്തിയാല്‍ പാണ്ടിസം എന്നിങ്ങനെ പല പോസ്റ്റുകളും ഇന്നലെ ഓണ്‍ലൈനില്‍ വൈറലായി.
ആറാം തമ്പുരാനിലെ ഹിറ്റായ ഡയലോഗ് ചില ഫേസ്ബുക്ക് വിരുതന്മാര്‍ മാറ്റിയെഴുതിയതിങ്ങനെ \'മോളു ഈ തിരുവന്തോം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം എന്നു കേട്ടിട്ടുണ്ടോ. തിരുവന്തോരം. ഇപ്പോള്‍ ട്രിവാന്‍ഡ്രം. അവിടുത്തെ മൈതാനം സ്‌റ്റേഡിയം ലോകപ്രസിദ്ധമാണ്. ഓട്ടക്കാരും രാഷ്ട്രീയക്കാരും ജനങ്ങളും ഉള്ള കാര്യവട്ടത്തെ ഒരു സ്‌റ്റേഡിയം ഞാന്‍ ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്. ഒറ്റരാത്രി. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെ, കാരണവരെ ഒഴിപ്പിക്കുക എന്നുവച്ചാല്‍ ഒരു പാട്ടുപാടുന്ന അത്രയും ഈസിയായ ഒരു കാര്യമാണ്.\'ലാലിസം സൂപ്പര്‍സ്റ്റാറിന്റെ പേരുകളഞ്ഞു എന്നു പറഞ്ഞു സംവിധാകയകനായ ജൂഡ് ആന്റണി ജോസഫും വിനയനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ലാലിസത്തിനെതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ രംഗത്തുവന്നു.ലാലിസത്തിനായി സര്‍ക്കാര്‍ ചിലവാക്കിയ പണം തിരികെ വാങ്ങണമെന്നായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha