സിനിമ മടുത്തെന്ന് ലക്ഷ്മി മേനോന്‍

ചുരുങ്ങിയ കാലം കൊണ്ട് കോളിവുഡില്‍ ശ്രദ്ധേയയായ മലയാളി നായിക ലക്ഷ്മി മേനോന്‍ സിനിമയോട് വിട പറയാന്‍ ഒരുങ്ങുന്നു. നായികയായെങ്കിലും ലക്ഷ്മിക്ക് ലഭിച്ചതെല്ലാം തന്നെ ഗ്രാമീണ പെണ്‍കുട്ടിയുടെ പരിവേഷമായിരുന്നു. അതിനാല്‍ തന്നെ പാവാടയും, ദാവണിയും അണിഞ്ഞ് ഒരേതരം വേഷങ്ങള്‍ ചെയ്യേണ്ടിയും വന്നു. ഇതാണ് സിനിമ വിടാന്‍ ലക്ഷ്മിയെ പ്രേരിപ്പിച്ചത്.
പ്‌ളസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് പത്തൊമ്പതു വയസ് മാത്രമുള്ള ലക്ഷ്മി. പഠനത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി ഫാഷന്‍ ഡിസൈനിംഗിലോ കൊമേഴ്‌സിലോ ഒരു കൈ നോക്കാനാണ് ലക്ഷ്മിയുടെ തീരുമാനം.
സിനിമയില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷവും, ഒരേ പോലുള്ള കഥാപാത്രങ്ങളും അവതരിപ്പിച്ച് മടുത്തെന്ന് ലക്ഷ്മി മോനോന്‍. എന്റ കഴിവ് പ്രകടിപ്പിക്കാന്‍ തരത്തിലുള്ള ഒരു വേഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ നല്ല ജോളിയായ പെണ്‍കുട്ടിയാണ് ഞാന്‍. ജീന്‍സും ടോപ്പും സല്‍വാറും കമ്മീസും എന്നിവയെല്ലാം എന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. അത്തരം മോഡേണായ കഥാപാത്രങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അത്തരത്തിലൊന്ന് ലഭിച്ചില്ല ലക്ഷ്മി പറഞ്ഞു.
ബുദ്ധിമുട്ടാതെ സിനിമയില്‍ ഒന്നും സ്വന്തമാക്കാന്‍ കഴിയുകയില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളൊന്നും തനിക്ക് ലഭിക്കുന്നില്ല. സിനിമയ്ക്ക് വേണ്ടി ഗ്ലാമറാവാനും താന്‍ ഒരുക്കമാണ്.സ്ഥിരം ഗ്രാമീണ വേഷങ്ങള്‍ മനസിനെ മടുപ്പിക്കുന്നു. ടീനേജ് പെണ്‍കുട്ടിയുടെ വേഷം ചെയ്യാനും തനിക്ക് കഴിയുമെന്നും ലക്ഷ്മി പറഞ്ഞു. സിനിമയും സംഗീതമാണ് തനിക്കെല്ലാമെന്നും തന്റെ അവസാന ശ്വാസംവരെ സംഗീതം കൂടെയുണ്ടാകുമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു
വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ലക്ഷ്മി കുംകി എന്ന തമിഴ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയില്‍ ശ്രദ്ധേയയായത്. സുന്ദരപാണ്ഡ്യന്‍, പാണ്ഡ്യ നാട്, ഞാന്‍ സിഗപ്പു മനിതന്‍, ജിഗര്‍തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. മലയാളത്തില്‍ ദിലീപിന്റെ നായികയായി അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചു. കാര്‍ത്തി നായകനായ കൊമ്പനാണ് ലക്ഷ്മിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha