മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ആന്‍ അഗസ്റ്റിന്‍ പരാതിയുമായി സൈബര്‍സെല്ലില്‍

തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെയും വാട്‌സ് ആപിലൂടെയും പ്രചരിക്കുന്നെന്ന പരാതിയുമായി നടി ആന്‍ അഗസ്റ്റിന്‍ സൈബര്‍സെല്ലിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ മീഡിയയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.തന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നാണ് നടിയുടെ പരാതി.
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് ആന്‍. പല പ്രമുഖ നടിമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇതുപോലെ വാട്‌സ് ആപിലും ഫെയ്‌സ് ബുക്കിലും പ്രചരിച്ചിരുന്നു. ഈ അടുത്തിടെ നടി ലക്ഷിമിമേനോന്റെ ചിത്രങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വാട്‌സ് ആപ്പും ഫേസ്ബുക്കുമാണ് ഇത്തരം ദുഷ് പ്രചാരണങ്ങളുടെ മുന്‍ നിരയിലുള്ളത്.
ലാല്‍ ജോസിന്റെ തന്നെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. അതിന് ശേഷം നിരവധി മലയാള ചിത്രങ്ങളില്‍ ആന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് എന്ന സിനമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ആന്‍ നേടിയിരുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രമായ \'നീന\'യിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് ആന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha