മറക്കാനാകാത്ത ഭയാനകമായ ആ കാഴ്ച; കുറ്റാകൂരിരുട്ടിൽ ഗൂഗിൾ മാപ്പ് നോക്കി എത്തിയത് പ്രേതാലയത്തിൽ- സംഭവിച്ചത് എന്ത്? വെളിപ്പെടുത്തലുമായി ലക്ഷ്മി പ്രമോദ്

പരസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്‌ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട താരം അഭിനയവും കുടുംബ ജീവിതവുമൊക്കെയായി തിരക്കിലാണ്. തിരക്കിനിടയിലും മകളും ഭർത്താവ് അസറുമായി ഒഴിവ് സമയം ചെറു യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്. ഇപ്പോഴിതാ യാത്രകൾക്കിടയുണ്ടായ മറക്കാനാകാത്ത ഭയാനകമായ സംഭവം ഓർത്തെടുക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം യാത്രാനുഭവം പങ്കുവച്ചത്.
ലക്ഷ്മി പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ...
ഒരിക്കല്‍ ഞാനും അസ്സറും സുഹൃത്തുക്കളുമൊക്കെയായി യാത്ര പ്ലാൻ ചെയ്തു. കൊടൈക്കനാലിലേക്ക്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ കോട്ടേജ് തേടി എത്തിയത് പ്രേത ഭവനം പോലെയുള്ള ഇടത്തേക്കായിരുന്നു. സത്യത്തിൽ ശരിക്കു പേടിച്ചിരുന്നു. അന്വേഷിക്കുന്ന കോട്ടേജ് ഇതുതന്നെയാണോ എന്നുറപ്പുവരുത്തുവാനായി മൂന്നുതവണ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. അപ്പോഴൊക്കെ എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്കായിരുന്നു. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു. ഞാൻ മാത്രമേ പെണ്ണായി ആ യാത്ര സംഘത്തിലുണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു താമസത്തിനായി ഈ കോട്ടേജ് തെരഞ്ഞെടുത്തത്. കോടൈക്കനാലിൽ എത്തിയപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ സുഹൃത്തിനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഫോൺ എടുത്തില്ലായിരുന്നു. ഒരുപക്ഷേ ഉറങ്ങിപോയതാവും എന്നുകരുതി. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആണെന്ന് ഞങ്ങൾക്കു തോന്നി. അതുകൊണ്ട് അവിടേക്ക് പോയില്ല. രാവിലെ വരെ വണ്ടിയിൽ തന്നെയിരുന്നു. പിറ്റേന്ന് സുഹൃത്ത് ഫോൺ വിളിച്ചു അപ്പോഴാണ് ശരിക്കും അറിഞ്ഞത് ആ കോട്ടേജ് എടുക്കാതിരുന്നത് നന്നായെന്ന്. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആയിരുന്നുവത്. ശരിക്കും ഞങ്ങള്‍ പേടിച്ച യാത്രയായിരുന്നു. ആ യാത്രയിൽ അനുഭവിച്ച ടെൻഷൻ ഇന്നും മറക്കാനാവില്ല. കൂടാതെ താരത്തിന്റെ ഡ്രീം ഡെസ്റ്റിനേഷൻ ഹിമാലയമാണെന്നും താരം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha