മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മഞ്ജുവാര്യരുടെ നായകനായി അഭിനയിക്കാൻ ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം:- നായകനാകാൻ ഇറങ്ങിത്തിരിച്ച കാരണം വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാന്‍ വേണ്ടി പ്രമുഖ നടന്മാര്‍ ചോദിച്ച പ്രതിഫലം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഒടുവില്‍ സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുക്കുകയാണ് ഉണ്ടായത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് തന്റെ പുതിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. ആന്റപ്പന്‍ എന്ന കഥാപാത്രമായാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെത്തുന്നത്. എട്ടുദിവസത്തെ അഭിനയത്തിനാണ് പ്രമുഖ നടന്മാര്‍ ഞെട്ടിക്കുന്ന പ്രതിഫലം ആവശ്യപ്പെട്ടത്. ഇത് താങ്ങാന്‍ വയ്യാത്തതിനെ തുടര്‍ന്നാണ് സംവിധായകന്‍ തന്നെ ആ വേഷത്തിലെത്താന്‍ തീരുമാനിച്ചത്.
'ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമക്ക് ചേരുന്നതായിരുന്നില്ല. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകന്‍ ആകാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം' എന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇതിനെ കുറിച്ച് പറഞ്ഞത്.
https://www.facebook.com/Malayalivartha