എമി ജാക്‌സണ്‍ അമ്മയായ സന്തോഷം പങ്കുവെച്ച് താരം

ബോളിവുഡ് നടി എമി ജാക്‌സണ്‍ അമ്മയായ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഭാവി വരന്‍ ജോര്‍ജിനും കുഞ്ഞിനുമൊപ്പമുളള ചിത്രവും എമി പങ്കുവെച്ചു. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന്റെ പേര്. എമി ഗര്‍ഭിണിയായിരുന്ന ഓരോ ഘട്ടങ്ങളിലെയും നിരവധി വിശേഷങ്ങളും ഫോട്ടോസും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവുമായുളള വിവാഹനിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ അമ്മയാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. പിന്നീട് വയറിലെ സ്‌ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ദ്ധിക്കുന്നതും ഗര്‍ഭകാല ചിത്രങ്ങളുമെല്ലാം എമി ആരാധകരുമായി പങ്കുവെച്ചിരുന്നു.
ലണ്ടനിലാണ് 27കാരിയായ എമിയുടെ താമസം. 2010ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. രജനി ചിത്രം യന്തിരന്റെ രണ്ടാം ഭാഗത്തില്‍ എമിയായിരുന്നു നായിക. തമിഴില്‍ ഒടുവിലായി ചെയ്ത ചിത്രവും യന്തിരന്‍ ആണ്.
https://www.facebook.com/Malayalivartha