അവന്‍ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല!! സത്യത്തില്‍ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം... കാരണം തുറന്ന് പറഞ്ഞ് യുവസംവിധായകൻ

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അറ്റ്ലി. ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡിയോ ലോഞ്ചിന്റെ വേദിയില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ പ്രസംഗം. കറുത്ത ടീ ഷര്‍ട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയില്‍ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. 'എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് അറ്റ്ലി സംസാരിച്ചു തുടങ്ങിയത്. അറ്റ്ലിയുടെ വാക്കുകള്‍ ഇങ്ങനെ- 'ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവര്‍ പലതും പറയാറുണ്ട്. 'അവന്‍ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവന്‍ മൊത്തം കോപ്പിയിടിയാണല്ലോ?' എന്നൊക്കെ. സത്യത്തില്‍ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ദിവസത്തില്‍ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ എന്നെ ഇഷ്ടമില്ലാത്തവര്‍ ദിവസത്തില്‍ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും.
അത് യഥാര്‍ത്ഥത്തില്‍ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങള്‍ മാത്രം,' അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്. 'വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ്. മറ്റുള്ള താരങ്ങള്‍ക്കൊപ്പവും നീ സിനിമ െചയ്യണമെന്ന് അണ്ണന്‍ പറയും. സത്യം പറഞ്ഞാല്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ തീരുമാനിക്കുമ്ബോള്‍ അണ്ണന്റെ മുഖമാണ് മനസ്സില്‍ വരുന്നത്.' ആറ്റ്ലി കൂട്ടിച്ചേര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha


























