അത്മവിശ്വാസം നഷ്ടപ്പെടുത്തിയ വര്‍ഷമാണ് കഴിഞ്ഞ പോയതെന്ന് കാവ്യാമാധവന്‍

തന്റെ അത്മവിശ്വാസം നഷ്ടപ്പെടുത്തിയ വര്‍ഷമാണ് കഴിഞ്ഞ പോയതെന്ന് കാവ്യാമാധവന്‍. സിനിമയില്‍ തിരിച്ചെത്താന്‍ ഒരിക്കലും കഴിയില്ലെന്ന് താന്‍ വിചാരിച്ചു. അത്രയ്ക്ക് മാനസിക പ്രശ്‌നങ്ങളാണ് തനിക്കുണ്ടായത്. പല ആരോപണങ്ങളും തന്നെ കുറിച്ച് കേട്ടു. എല്ലാം ഉള്ളിലൊതുക്കി സഹിച്ച് കഴിയുകയായിരുന്നു ഈ സമയം. ഇപ്പോഴും ഒത്തിരി വ്യാജ വാര്‍ത്തകള്‍ താനുമായി ബന്ധപ്പെട്ട പ്രചരിക്കുന്നതില്‍ ദുഃഖിതയാണ്
വിവാഹ മോചനത്തിന് ശേഷം എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നിയിരുന്നില്ല. എന്നിട്ടും ഞാന്‍ തിരിച്ചുവന്നു. നഷ്ടപെട്ടതിനെ കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തന്റെ തീരുമാനം. പുതിയ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ല. കൗമാരത്തില്‍ വിവാഹത്തെകുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഒരു മലബാറുകാരനെ കെട്ടി സുഖമായിട്ട് കഴിയാനായിരുന്നു തന്റെ മോഹം.
2013ല്‍ പുറത്തിറങ്ങിയ അഞ്ചുസുന്ദരികളിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ഇതിലെ ആഷിഖ് അബുവിന്റെ ഗൗരിയിലെ കഥാപാത്രം അവതരിപ്പിച്ചശേഷം ഒരു വര്‍ഷത്തോളമാണ് സിനിമയില്‍ നിന്നും കാവ്യ വിട്ടുനിന്നിരുന്നത്. ഇപ്പോള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലൂടെയാണ് കാവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയത്.
ഷീ ടാക്‌സിയില്‍ ഡ്രൈവറായിട്ടാണ് കാവ്യ വേഷമിട്ടത്. പത്താംക്ലാസില്‍ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. ഇതിന് പിന്നാലെ ചാനല്‍ പ്രവര്‍ത്തകയായി ആകാശവാണി എന്ന ചിത്രത്തിലും കാവ്യ നായികയായി. ഖായിസ് മിലന്‍ ആണ് സംവിധാനം. രണ്ടു ചിത്രങ്ങളും സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെന്നതിനാല്‍ കാവ്യ ഏറെ പ്രതീക്ഷയിലാണ്.
വിവാഹമോചനത്തിന് ശേഷം പാപ്പി അപ്പച്ചായിലൂടെ സിനിമയില്‍ സജീവസാന്നിധ്യമായി കാവ്യ മാറിയിരുന്നു. ക്രിസ്ത്യന്‍ ബ്രദേര്‍സ്, ചൈന ടൗണ്‍, വെനീസിലെ വ്യാപാരി, വെള്ളരി പ്രാവിന്റെ ചങ്ങാതി, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ അരഡസനിലേറെ ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha