ശ്രേയ ഘോഷാല്‍ വിവാഹിതയായി

മധുരമായ പാട്ടുകള്‍ കൊണ്ട് മലയാളികളുടെ മനം നിറയിച്ച സുന്ദരിയായ പാട്ടുകാരി ശ്രേയ ഘോഷാല്‍ വിവാഹിതയായി. ഇന്നലെ രാത്രി അതീവ രഹസ്യമായി കല്യാണം നടന്നത്. ശൈലാദിത്യനുമായി ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇന്നലെ രാത്രി വിവാഹം നടന്നത്. ശ്രേയ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഫേസ് ബുക്ക് പേജില്‍ ശൈലാദിത്യനുമൊത്തുന്ന കല്യാണഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സുഹൃത്തുകള്‍ പോലും ശ്രേയ വിവാഹിതയായകാര്യം അറിഞ്ഞത്.
പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നതെന്നും ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തത്.
പത്തു വര്‍ഷമായി പിന്നണി ഗാനരംഗത്ത് സജീവസാന്നിധ്യമാണ് ശ്രേയ.
35 ഓളം മലയാള ചിത്രങ്ങളിലും ശ്രേയ ഇതിനോടകം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മലയാളത്തില്‍ ബിഗ് ബിയിലെ \'വിടപറയുകയോണോ..\' എന്ന ഗാനം ആലപിച്ചാണ് ശ്രേയ മലയാളത്തിലെത്തിയത്. നീലത്താമരയിലെ \'അനുരാഗ വിലോചനനായി..\' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലും ഏറെ ആരാധകരാണ് ശ്രേയക്കുള്ളത്. മലയാളം, ഹിന്ദി, തമിഴ് അടക്കം നിരവധി ഭാഷകളില്‍ ശ്രേയ പാടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha