ബിഗ് ബോസ് താരമായ യാഷിക അനാദിന്റെ കാർ നിയന്ത്രണം വിട്ട് സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ചുതെറിപ്പിച്ചു; ആളുകൾ ഓടിക്കൂടുന്നത് കണ്ട് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ താരത്തിനെതിരെ പോലീസ് കേസെടുത്തു

തമിഴ് ബിഗ്ബോസ് സീസണ്‍ 2 താരമായ യാഷിക അനാദിന്റെ കാർ നിയന്ത്രണം വിട്ടു സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ചു തെറിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്നും താരം ആളുകള്‍ ഓടികൂടുന്നതു കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയാണുണ്ടായത്.
ഡെലിവറി ബോയ് ആയ ഭരതിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ഇയാള്‍ റോഡരികില്‍ നിൽകുമ്പോൾ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ടു വരികയായിരുന്നു. സമീപത്തെ കടകള്‍ക്കും വാഹനമിടിച്ച കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























