ശ്രുതി തിരക്കഥയെഴുതണമെന്ന് കമലാഹാസന്‍

അച്ഛനെപ്പോലെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങണമെന്ന് ശ്രൂതി ഹാസനോട് കമല്‍ഹാസന്‍. ശ്രുതി ഹാസനോട് തിരക്കഥയെഴുതാനാണ് കമലാഹാസന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന നടിയായ ശ്രൂതി സിനിമയുടെ മറ്റ് മേഖലകളിലും തിളങ്ങണമെന്നാണ് കമലിന്റെ ആഗ്രഹം. എഴുതാനുള്ള കഴിവ് ശ്രുതിക്കുണ്ട് , അത് പ്രയോജനപ്പെടുത്തണമെന്നാണ് അച്ഛന്റെ ഉപദേശം. ഷോര്‍ട്ട് ഫിലിമിന് തിരക്കഥ എഴുതാനുള്ള ശ്രമത്തിലാണ് താരം. പതിനഞ്ചാം വയസ് മുതല്‍ കവിതകളും പാട്ടുകളും ശ്രുതി എഴുതുന്നുണ്ട്. അത് മനസിലാക്കിയാണ് കമലാഹാസന്‍ തിരക്കഥ എഴുതാന്‍ നിര്‍ദ്ദേശിച്ചത്.
എഴുതിയതൊക്കെ വളരെ ചുരുക്കം ആളുകളെ മാത്രമേ ശ്രുതി കാണിച്ചിട്ടുള്ളൂ. അതിലൊരാളാണ് കമലാഹാസന്‍. തന്റെ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് എഴുതിയിട്ടുള്ള തെന്നും ശ്രുതി പറഞ്ഞു. അനുജത്തി അക്ഷരാഹാസനെ സിനിമയിലേക്ക് കൊണ്ടുവന്നതും ശ്രുതിയാണ്. അമിതാഭ് ബച്ചന്റെ ഷമിതാഭില്‍ ധനുഷിനൊപ്പം അക്ഷര അഭിനയിക്കുകയാണ്. അക്ഷരയാണ് ശ്രൂതിയുടെ ഏറ്റവും നല്ല വായനക്കാരിയും ക്രിട്ടിക്കും.
തമിഴ്, തെലുങ്ക് സിനിമകളുടെ ഇടവേളകളിലാണ് ശ്രുതി തിരക്കഥ എഴുതാന്‍ സമയം കണ്ടെത്തുന്നത്. ചെറുപ്പം മുതലേ പുസ്തകങ്ങള്‍ വായിക്കാന്‍ കമലാഹാസന്‍ ശ്രൂതിയെ പ്രേരിപ്പിക്കുമായിരുന്നു. വായനയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജമാണ് തന്നെ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രുതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha