ഷക്കീല വിവാഹിതയായെന്ന് സോഷ്യല്‍ മീഡിയ, നിഷേധിച്ച് നടി

38കാരിയായ ഷക്കീലയ്ക്ക് 28കാരനുമായി കല്യാണം. പക്ഷേ കല്യാണക്കാര്യം ഷക്കീലപോലും അറിഞ്ഞില്ലന്നതാണ് സത്യം. ഞാന്‍ അറിയാതെ എന്റെ കല്യാണമോ? വാര്‍ത്തയറിഞ്ഞ ഷക്കീല തന്നെ ഞെട്ടി. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ബ്ലന്‍ഡറായിരുന്നു ഈ കല്യാണമെന്ന് അവസാനമാണ് ഷക്കീല തിരിച്ചറിഞ്ഞത്. എന്നാല്‍ കല്യാണ വാര്‍ത്ത തീപോലെ പടര്‍ന്നു. അവസാനം ഈ തീയണയ്ക്കാന്‍ ഷക്കീല തന്നെ രംഗത്തിറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. 28കാരനായ എഞ്ചിനിയറുമായി 38 കാരിയായ ഷക്കീല വിവാഹം കഴിക്കുന്നുവെന്ന വ്യാജവാര്‍ത്തയാണ് ഇന്റര്‍നെറ്റില്‍ തരംഗമായത്. ഷക്കീല ഒരു യുവാവുമൊത്തു നില്‍ക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയാണ് തമിഴിലും തെലുങ്കിലുമാണ് വാര്‍ത്ത പടര്‍ന്നത്.
അവസാനം വാര്‍ത്ത നിഷേധിച്ച് ഷക്കീല തന്നെ രംഗത്തെത്തി. തല്‍ക്കാലം കല്യാണം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും ഒറ്റയ്ക്ക് തന്നെ തുടരാനാണ് തനിക്കിഷ്ടമെന്നും ഷക്കീല പത്രക്കുറിപ്പില്‍ പറയുന്നു.
ഫോട്ടിയില്‍ കണ്ടത് ഷക്കീല സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലെ താരമാണ്. കിന്നാരത്തുമ്പി ഉള്‍പ്പടെ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധനേടിയ അഭിനയമൊക്കെ വിട്ട് സംവിധാനത്തിലേക്ക് ഇറങ്ങിതിരിച്ചിരുന്നു. അത് മാത്രമല്ല സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഷക്കീല സജീവമാണ്. ഒട്ടേറെ അനാഥ കുട്ടികളുടെ സംരക്ഷക കൂടിയാണ് ഷക്കീല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha