കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് നടി കാവ്യാ മാധവന്‍

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ കാവ്യാ മാധവന്റെ കൂടെ ഗോസിപ്പുകളും സജീവമാവുകയാണ്. കല്യാണം കഴിക്കാന്‍ പോകുന്നുവെന്നും , ഗര്‍ഭിണിയാണെന്നും മറ്റുമുള്ള വാര്‍ത്തകളെല്ലാം പുറത്ത് വന്നിരുന്നു.എന്നാല്‍ അതിനെയെല്ലാം നിഷേധിച്ച് കൊണ്ട് മലയാളികളുടെ പ്രിയ താരം കാവ്യാ മാധവന്‍ രംഗത്തെത്തി. എല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കാവ്യ ചെയ്യുന്നത്.
ഇനിയൊരു കുടുംബ ജീവിതം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു. കുടുംബ ജീവിതം മാത്രമാണോ എല്ലാം എന്നാണ് കാവ്യയുടെ ചോദ്യം. നമ്മള്‍ നന്നായിരിക്കുകയല്ലേ ആദ്യം വേണ്ടത്. അതിന് ശേഷം അങ്ങനെയുള്ളൊരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്‍ മതി കാവ്യ പറഞ്ഞു. ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് കാവ്യ. വിവാഹമോചനത്തിന് ശേഷം പാപ്പി അപ്പച്ചായിലൂടെ സിനിമയില്‍ സജീവസാന്നിധ്യമായി കാവ്യ മാറിയിരുന്നു. ക്രിസ്ത്യന്‍ ബ്രദേര്‍സ്, ചൈന ടൗണ്‍, വെനീസിലെ വ്യാപാരി, വെള്ളരി പ്രാവിന്റെ ചങ്ങാതി, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ അരഡസനിലേറെ ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.
2013ല്‍ പുറത്തിറങ്ങിയ അഞ്ചുസുന്ദരികളിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ഇതിലെ ആഷിഖ് അബുവിന്റെ ഗൗരിയിലെ കഥാപാത്രം അവതരിപ്പിച്ചശേഷം ഒരു വര്‍ഷത്തോളമാണ് സിനിമയില്‍ നിന്നും കാവ്യ വിട്ടുനിന്നിരുന്നത്.സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലൂടെയാണ് ഇപ്പോള്‍ കാവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ചാനല്‍ പ്രവര്‍ത്തകയായി ആകാശവാണി എന്ന ചിത്രത്തിലും കാവ്യ നായികയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha