ആ രോഗത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല... പ്രശസ്ത പോപ് താരവും നടിയുമായ താരം ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലോടെ സുഹൃത്തുക്കൾ
2005ല്‍ ബാലതാരമായിട്ടായിരുന്നു സള്ളി കലാരംഗത്തേക്ക് എത്തിയത്. പിന്നീട് കെ- പോപ് ബാന്‍ഡില്‍ ചേര്‍ന്നതോടെയാണ് താരം പ്രശസ്തയാകുന്നത്. 2017ല്‍ റിയല്‍ ആന്‍ഡ് പൈററ്റ്സ് എന്ന സിനിമയില്‍ നായിക കഥപാത്രമായും സള്ളി അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത പോപ് താരവും നടിയുമായ സള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഞെട്ടലാളിലാണ് സുഹൃത്തുക്കൾ. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള വസതിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടത്. സള്ളിയുടെ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്ത്. തുര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരം അറിയ്ക്കുകയായിരുന്നു. 25- കാരിയായ സള്ളിയുടെ യഥാര്‍ത്ഥ പേര് ചോയി ജിന്‍ റി എന്നാണ് . ഇവര്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും മാനേജര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ആത്മഹത്യക്കുള്ള സാധ്യതകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികതയോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല..
https://www.facebook.com/Malayalivartha