ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ

നന്മയുടെയും സമത്വത്തിന്റെയും പൂവിളികളുമായി ഇന്ന് തിരുവോണം; നാടും നഗരവും ഐശ്വര്യ സമൃദ്ധിയില്‍; പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും; മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന ആ പഴയകാലം ഒരിക്കല്‍ കൂടി മനസ്സുകളില്‍ തെളിയുമ്പോള്‍
കാര്‍ഷിക സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമോതി മലയാളി മനസ്സുകളില്‍ വീണ്ടുമൊരു തിരുവോണനാള്‍ കൂടി പുലരുന്നു. ലോകത്തിന്റെ ഏത് കോണിലായാലും തനിമ ചോരാതെ മലയാളി ആഘോഷമാക്കുന്ന പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പൂക്കളങ്ങളും കോടിയുടുത്ത കുരുന്നുകളുടെ പുഞ്ചിരിയും വിഭവസമൃദ്ധമായ സദ്യവട്ടങ്ങളുമായി മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഓരോ കുടുംബങ്ങളും.
അത്യാര്‍ത്ഥിയും അസൂയയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന ആ പഴയ നല്ല കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ തിരുവോണവും. കോരിച്ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും തീര്‍ത്ത പ്രതിസന്ധികളുടെ കരിനിഴലുകള്‍ മാറ്റിനിര്‍ത്തി, പ്രത്യാശയോടെയും ആവേശത്തോടെയുമാണ് ഇത്തവണ മലയാളികള്‍ ഓണാഘോഷത്തിലേക്ക് കടക്കുന്നത്. വിപണികളിലെ തിരക്കും തെരുവുകളിലെ ദീപാലങ്കാരങ്ങളും എങ്ങും ആഘോഷലഹരി പടര്‍ത്തുന്നു.
https://www.facebook.com/Malayalivartha























