അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയി, ഷെയ്‌നുമായി വൈരാഗ്യമൊന്നുമില്ലെന്ന് ജോബി ജോര്‍ജ്; ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ നിന്നെ ഞാൻ ഉറക്കില്ല... എനിക്ക് എന്റെ സിനിമയുടെ കാര്യം അറിയണമെന്ന് പറഞ്ഞ് ജോബി ആക്രോശിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയതിന് പിന്നാലെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നിന്നെ ഞാൻ ഉറക്കില്ല. എനിക്ക് എന്റെ സിനിമയുടെ കാര്യം അറിയണമെന്നും ജോബിയുടെതായി പുറത്തുവിട്ട സംഭാഷണത്തിൽ പറയുന്നു.
ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയന്ന് ആരോപിച്ച് താരസംഘടനയായ അമ്മയ്ക്കാണ് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റം നിര്‍മാതാവായ ജോബിെയ പ്രകോപിപ്പിച്ചുവെന്നാണ് ആരോപണം.അഭിനയിക്കാന്‍ പണം വാങ്ങിയ ശേഷം ഷെയിന്‍ നിഗം ചിത്രവുമായി സഹകരിക്കുന്നില്ലെന്നാണ് ജോബിയുടെ ആരോപണം.
തന്റെ സിനിമയില്‍ അഭിനയിക്കാനുള്ള പ്രതിഫലമായി ആദ്യം 30 ലക്ഷവും പിന്നെ 40 ലക്ഷവും ഷെയിന്‍ നിഗം ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു. താന്‍ വികാരവും വിചാരവുമുള്ള മനുഷ്യനാണെന്നും ഇനിയും പ്രകോപിപ്പിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷെയ്‌നുമായി വൈരാഗ്യമില്ലെന്നും, അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയെന്നും ജോബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























