Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്ന് ഞാന്‍ ഒരു സിനിമാ നടനാണ്... പക്ഷേ അവള്‍ ഇതുവരെ എന്നെ അന്വേഷിച്ച്‌ വന്നിട്ടില്ല... ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും ഞാന്‍ തേടുന്നത് എന്റെ നിമ്മിയെയാണ്!! ഓരേ ജനക്കൂട്ടത്തിലും അവളെ ഞാന്‍ തിരക്കും.. പക്ഷേ!!! രജനിയുടെ പ്രണയത്തെ കുറിച്ച് നടന്‍ ദേവന്‍

18 OCTOBER 2019 09:42 AM IST
മലയാളി വാര്‍ത്ത

അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു ശിവാജി റാവു ഗേക്‌വാദ് എന്ന യുവാവിന്‍റെ സിനിമാപ്രവേശം. ആ യുവാവ് പിന്നീട് തമിഴരുടെ സ്വന്തം രജനികാന്ത് അഥവാ സ്റ്റൈൽ മന്നനായി. അദ്ദേഹം സിനിമയിലെത്തിയിട്ട് 44 വര്‍ഷങ്ങള്‍ പൂർത്തിയായിരിക്കുകയാണ്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകവേഷങ്ങള്‍ ചെയ്തു. ആദ്യ നാല് വര്‍ഷങ്ങളില്‍ 50 ഓളം സിനിമകള്‍ അഭിനയിച്ചു. അതിൽ പലതും ഹിറ്റ് ചിത്രങ്ങള്‍. അതിനിടയിൽ 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിക്കുകയുണ്ടായി. മലയാളത്തിൽ ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. തമിഴിനു പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രജനിയുടെ ആ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍ ദേവന്‍. ഒരു മാഗസിനിലെ അഭിമുഖത്തിനിടെയെയാണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ. ബെംഗളൂരുവില്‍ ബസ് കണ്ടക്ടറായി അദ്ദേഹം ജോലി നോക്കുന്ന സമയം. അവിടെ ബസിന്റെ പിന്‍ വാതിലിലൂടെയാണ് യാത്രക്കാര്‍ കയറുന്നത്. ഇറങ്ങുന്നതാകട്ടെ മുന്നിലെ വാതിലിലൂടെയാണ്. ഒരു ദിവസം ഒരു പെണ്‍കുട്ടി മുന്നിലെ വാതിലിലൂടെ ബസിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതു കണ്ട രജനി സാര്‍ അതു തടഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി. രജനിയുടെ കൈ തട്ടിമാറ്റി ആ പെണ്‍കുട്ടി മുന്നിലെ വാതിലൂടെ തന്നെ ബസില്‍ കയറി. അവളുടെ പേര് നിര്‍മ്മല. എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു. ഇൗ വഴക്ക് പതിയ പ്രണയത്തില്‍ ചെന്നു നിന്നു. അതിങ്ങനെ മുന്നോട്ട് പോകുമ്ബോഴാണ് രജനി സര്‍ അഭിനയിച്ച ഒരു നാടകം കാണാന്‍ നിര്‍മലയെ അദ്ദേഹം ക്ഷണിക്കുന്നത്. അവള്‍ അതു കാണാന്‍ എത്തുകയും ചെയ്തു. പിന്നീട് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം രജനിയെ തേടി എത്തുന്നത് ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കത്താണ്. കത്ത് വന്നപ്പോള്‍ രജനി അമ്ബരന്നു. കാരണം ഇങ്ങനെ ഒരു കത്ത് തനിക്ക് വരേണ്ട കാര്യമില്ല. അദ്ദേഹം അപേക്ഷ അയച്ചിരുന്നില്ല. അന്വേഷിച്ചപ്പോള്‍ നിമ്മി എന്ന് അദ്ദേഹം വിളിക്കുന്ന നിര്‍മ്മലയാണ് ഇൗ അപേക്ഷ അയച്ചത്. എന്തിനാണ് ഇതു ചെയ്തതെന്ന് ചോദിച്ചപ്പോള്‍ നിമ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു.

'നീ നന്നായി അഭിനയിക്കുന്നുണ്ട്. എന്തോ ഒരു പ്രത്യേകതയുണ്ട് നിനക്ക്. എനിക്ക് നിന്നെ സിനിമാ പോസ്റ്ററുകളില്‍ കാണണം. തിയറ്ററിന് മുന്നില്‍ നിന്റെ വലിയ ചിത്രം ഇരിക്കുന്നത് കാണണം. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടനാകണം. അതാണ് എന്റെ ആഗ്രഹം. അന്നു നാടകം കണ്ടപ്പോള്‍ തന്നെ ഞാന്‍ അതു മനസില്‍ കണ്ടിരുന്നു. അതാണ് അപേക്ഷ അയച്ചത്. നീ പോകണം..' എന്നാല്‍ അദ്ദേഹം ഇതിന് താല്‍പര്യം കാണിച്ചില്ല. അതിന് ഒരുപാട് പണം വേണം. ഇൗ ജോലി വിട്ട് ഞാന്‍ ചെന്നൈയ്ക്ക് പോയാല്‍ എല്ലാം അവതാളത്തിലാകും. പണമില്ല എന്നൊക്കെ രജനി പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും പിന്‍മാറാന്‍ അവള്‍ തയാറായിരുന്നില്ല. പിന്നീട് അവള്‍ എത്തിയത് 500 രൂപയുമായിട്ടാണ്. അത് രജനിക്ക് സമ്മാനിച്ച്‌ നിമ്മി പറഞ്ഞു. പണം ഞാന്‍ അയച്ചു തരാം നീ ചെന്നൈയ്ക്ക് പോകണം. സിനിമ പഠിക്കണം..മനസില്ലാ മനസോടെ ബസ് കണ്ട്ടര്‍ ജോലി മതിയാക്കി നിമ്മിയുടെ ആഗ്രഹപ്രകാരം രജനി ചെന്നൈയില്‍ പഠിക്കാന്‍ എത്തി. ചെന്നൈയിലെ പഠനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നിമ്മിയെ പറ്റി ഒരു അറിവുമില്ലാതായി. ഉടന്‍ നാട്ടിലെത്തിയ അദ്ദേഹം അവളെ കുറിച്ച്‌ അന്വേഷിച്ചു.

എന്നാല്‍ ആര്‍ക്കും അവള്‍ എങ്ങോട്ട് പോയെന്ന് അറിയില്ല. പിന്നീട് അവളുടെ വീട്ടില്‍ പോയി. അപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നു. അയല്‍ക്കാരോട് കാര്യം തിരക്കിയപ്പോള്‍ എങ്ങോട്ട് പോയെന്ന് അറിയില്ല. അവര്‍ വീടു കാലിയാക്കി പോയി എന്ന മറുപടിയാണ് ലഭിച്ചത്. ഇതു പറഞ്ഞുതീര്‍ന്നതും രജനി സാര്‍ കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച്‌ പറഞ്ഞു. ഇന്ന് ഞാന്‍ ഒരു സിനിമാ നടനാണ്. പക്ഷേ അവള്‍ ഇതുവരെ എന്നെ അന്വേഷിച്ച്‌ വന്നിട്ടില്ല. ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും ഞാന്‍ തേടുന്നത് എന്റെ നിമ്മിയെയാണ്. ഒാരോ ജനക്കൂട്ടത്തിലും അവളെ ഞാന്‍ തിരക്കും. പക്ഷേ ദേവന്‍ സര്‍, എന്താണ് അവള്‍ ഇതുവരെ എന്നെ തേടി വരാത്തത്..ഞാന്‍ ഇവിടെ വരെ എത്തിയിട്ടും എന്താണ് അവള്‍ക്ക് എന്നെ കാണണമെന്ന് തോന്നാത്തത്..'അടുത്തിടെ രജനികാന്തിനെ കണ്ടപ്പോഴും താനിക്കാര്യം തിരക്കി. അവര്‍ തേടി എത്തിയോ എന്ന്. പക്ഷേ 'ഇല്ല, ദേവാ.. ഇനിയും വന്നില്ല,,' എന്നായിരുന്നു രജനിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends