അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് മുന്‍പ് ഐശ്വര്യ റായ്ക്ക് പല പ്രണയങ്ങളും ഉണ്ടായിരുന്നു... 2007ല്‍ അഭിഷേകുമായുള്ള ആ താരവിവാഹത്തിന് ഐശ്വര്യ റായിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇങ്ങനെ...

2007 ജനുവരി 14-നു ഐശ്വര്യാ റായ് പരസ്യമായി പറഞ്ഞതോടെയാണ് ഐശ്വര്യാ-അഭിഷേക് പ്രണയം പുറംലോകമറിഞ്ഞത്.2007 ഏപ്രിൽ 20-ന് ഇവർ വിവാഹിതരായി. സൂപ്പർ കപ്പിൾ എന്നാണ് ഇന്ന് ഈ ജോഡികൾ അറിയപ്പെടുന്നത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാല്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് മുന്‍പ് ഐശ്വര്യ റായ്ക്ക് പല പ്രണയങ്ങളും ഉണ്ടായിരുന്നു. സിനിമ നടിയാകുന്നതിന് മുന്‍പ് മോഡലിംഗിലായിരുന്നു ഐശ്വര്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ സമയത്ത് തന്നോടൊപ്പം മോഡലായി പ്രവര്‍ത്തിച്ച രാജീവ് മുള്‍ചന്ദിനിയുമായി താരം പ്രണയത്തിലായി. ഇരുവരും തമ്മില്‍ പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നു.
എന്നാല്‍ ഐശ്വര്യയെ പ്രണയിച്ചിരുന്ന അതേ സമയത്ത് തന്നെ രാജീവ് മനീഷ കൊയാരാളയുമായും പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ ഇരു മനീഷ കൊയാരാളയും ഐശ്വര്യയും തമ്മില്‍ നിശബ്ദ യുദ്ധം പോലുമുണ്ടായി എന്നാണ് ബോളിവുഡിലെ പഴയ കഥ. ഇതോടെ രാജീവുമായി വേര്‍പിരിഞ്ഞ ഐശ്വര്യ സല്‍മാന്‍ഖാനുമായി പ്രണയത്തിലായി. എന്നാല്‍ ആ ബന്ധവും വേര്‍പിരിയലിലാണ് കലാശിച്ചത്. എന്നാല്‍ പിരിഞ്ഞതിന് ശേഷവും സല്‍മാന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അതൊന്നും ആരെയും അറിയിക്കാതെ ഞാന്‍ ജോലിക്ക് പോകുമായിരുന്നെന്നും ഐശ്വര്യ തുറന്നു പറഞ്ഞു. പിന്നീട് ക്യൂന്‍ എന്ന ചിത്രത്തിനിടക്കാണ് വിവേക് ഒബ്‌റോയോയുമായി ഐശ്വര്യ പ്രണയത്തിലാകുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ പേരില്‍ ഒരുപാട് തവണ ഭീഷണിപ്പെടുത്തി എന്നു കാട്ടി വിവേക് ഒരു പത്രസമ്മേളനം നടത്തിയതോടെ ഐശ്വര്യ ആ ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്നാണ് അഭിഷേക് ബച്ചനുമായി ഐശ്വര്യ പ്രണയത്തിലായത്.
ഒന്നിച്ച് അഭിനയ്ക്കുമ്ബോളൊന്നും ഇരുവരും പ്രണയത്തില്‍ ആയിരുന്നില്ല. കാരണം അപ്പോളെല്ലാം അഭിഷേക് കരീഷ്മ കപൂറുമായി പ്രണയത്തില്‍ ആയിരുന്നു. അഭിഷേക് കരീഷ്മ വിവാഹം പോലും ബച്ചന്‍ കുടുംബം നിശ്ചയിച്ചിരുന്നു. എന്നാല്‍ കരീഷ്മ പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് ഉംറാവു ജാന്‍ എന്ന ചിത്രത്തിലൂടെ ഐശ്വര്യയും അഭിഷേകും തമ്മില്‍ പ്രണയത്തിലായി. ആ പ്രണയം വിജയിക്കുകയും 2007ല്‍ ഇരുവരും വിവാഹിതരാകുകയുമായിരുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha


























