എനിക്ക് അഭിനയിക്കണം അച്ഛാ, എനിക്ക് അച്ഛനെ തോല്‍പ്പിക്കണം!! എന്റെ മുന്നില്‍ വച്ച് മോള്‍ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു; മകള്‍ ആരാധ്യ അഭിനയരംഗത്തെത്തിയ സന്തോഷം പങ്കു വെച്ച് യദു കൃഷ്ണൻ

എന്റെ മുന്നില്‍ വച്ച് മോള്‍ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു…' മകളും അച്ഛനും ഒരുമിച്ചുള്ള അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് യദുകൃഷ്ണ പറഞ്ഞു. 12 വയസില്‍ നടനായ അച്ഛനെ പത്തു വയസില്‍ ക്യാമറയ്ക്കു മുന്നിലെത്തി മകള്‍ തോല്‍പ്പിച്ച കഥ ഒരു അഭിമുഖത്തിലാണ് താരം പങ്കുവച്ചത്. 'അഭിനയ മോഹമുണ്ടെന്ന് മോള്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കെ.കെ രാജീവ് സാര്‍ മോളെ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍, ഞാന്‍ മോളോട് തന്നെ ചോദിച്ചു. പക്ഷേ അവളുടെ മറുപടിയായിരുന്നു രസം. 'എനിക്ക് അഭിനയിക്കണം അച്ഛാ, എനിക്ക് അച്ഛനെ തോല്‍പ്പിക്കണം' എന്നായിരുന്നു അവളുടെ മറുപടി.
കാരണം ചോദിച്ചപ്പോള്‍ അതിലും വലിയ രസം. ഞങ്ങള്‍ ഒന്നിച്ച് അടുത്തിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്ബോ കുറച്ചു പേര്‍ വന്ന് എന്റെയൊപ്പം നിന്നു ഫോട്ടോ എടുത്തു. അതില്‍ അവള്‍ക്ക് അസൂയ തോന്നി അത്രേ. അവളുടെ കൂടെ നിന്നു ഫോട്ടോ എടുക്കാനും ആരെങ്കിലും ഒക്കെ വരണം. അതാണ് അഭിനയ മോഹത്തിന്റെ പ്രധാന കാരണം….''.- യദു കൃഷ്ണന്‍ പറയുന്നു. ബാലതാരമായി എത്തുകയും സിനിമാ സീരിയല്‍ രംഗത്ത് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ് യദുകൃഷ്ണന്‍. പന്ത്രണ്ടാം വയസ്സിലാണ് തന്റെ ആദ്യ സിനിമയായ 'വിവാഹിതരേ ഇതിലേ ഇതിലേ'യില്‍ യദു അഭിനയിച്ചത്. യദുവിന്റെ അനിയന്‍ വിധു കൃഷ്ണനും അതേ സിനിമയിലൂടെ ബാലതാരമായി അരങ്ങേറി. ഇപ്പോള്‍ യദു കൃഷ്ണന്റെ മകള്‍ മൂന്നാം ക്ലാസുകാരി ആരാധ്യയും അഭിനയരംഗത്തേക്കെത്തിയിരിക്കുകയാണ്. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന 'തോന്യാക്ഷരങ്ങള്‍' എന്ന സീരിയലില്‍, യദുവിനൊപ്പം ആമി എന്ന കഥാപാത്രത്തെയാണ് ആരാധ്യ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























