ജയസൂര്യക്കൊപ്പം യതീഷ് ചന്ദ്ര... താരങ്ങൾ ഒരുമിച്ച് പുതിയ സിനിമയിലെന്ന് സോഷ്യൽമീഡിയ... സെല്‍ഫിക്ക് പിന്നിലെ സത്യം തുറന്ന് പറഞ്ഞ് ജയസൂര്യ

സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് ജയസൂര്യക്കൊപ്പമുള്ള യതീഷ് ചന്ദ്രയുടെ സെൽഫി. ചിത്രം പുറത്തയതിന് പിന്നാലെ താരങ്ങൾ ഒരുമിച്ച് പുതിയ സിനിമയിലെന്നും യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നാണ് ചിത്രം കണ്ടവര്‍ക്കൊക്കെല്ലാം അറിയേണ്ടത്. ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം തിരക്കഥാകൃത്ത് രജീഷ് വേഗയും സെല്‍ഫിയിലുണ്ട്. എന്നാല്‍ സത്യം ഇങ്ങനെയാണ്. 'തൃശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്തതാണ് ഈ ചിത്രം. 'പുണ്യാളന്‍ അഗര്‍ബത്തീസ്', 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ജയസൂര്യ വീണ്ടും തൃശൂര്‍കാരനായി എത്തുന്ന ചിത്രമാണ് തൃശൂര്‍ പൂരം.
https://www.facebook.com/Malayalivartha


























