ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല… എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്... ഒടുക്കം ആരുമില്ലാതായി!! ശ്രീവിദ്യയെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായി ശ്രീകുമാര്‍ മേനോന്‍

40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസില്‍ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭ. 'എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല… ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നു. മലയാള സിനിമയുടെ മുഖ ശ്രീ നടി ശ്രീവിദ്യയുടെ പതിമൂന്നാം ചരമവാര്‍ഷികദിനമാണിന്ന്. ശ്രീവിദ്യയെ ഓര്‍ത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ച വികാരഭരിതമായ ഒരു കുറിപ്പ് ചര്‍ച്ചയാകുന്നു.
https://www.facebook.com/Malayalivartha


























