അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമില്‍ ലാലിസത്തിന്റെ മീനിംഗ്

അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം പുതിയൊരു വാക്കിന് മീനിംഗ് പ്രത്യക്ഷപ്പെട്ടു. ഏതാണെന്നറിയാമോ? ലാലിസം എന്നവാക്കിനാണ് അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോം അധികൃതര്‍ മീനിങ്ങ് നല്‍കിയിരിക്കുന്നത്. ഇതില്‍ ലാലിസം എന്ന വാക്കിന് അര്‍ഥം അറിയാത്ത കാര്യങ്ങള്‍ ചെയ്ത് വിവാദങ്ങള്‍ സൃഷ്ടിക്കുക എന്ന് പറഞ്ഞിരിക്കുന്നത്.
അതോടെ ലാലിന്റെ ലാസിസത്തിനും മീനിംഗായി. അനൗപചാരിക പ്രയോഗങ്ങളുടെ അന്താരാഷ്ട്ര നിഘണ്ടുവാണ് അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോം. ഈ ഡിക്ഷ്ണണറിയില്‍ കഴിഞ്ഞ ദിവസമാണ് ലാലിസം എന്ന വാക്കും കൂട്ടിച്ചേര്‍ത്തത്. അറിയാത്ത കാര്യങ്ങള്‍ ചെയ്ത് വിവാദങ്ങള്‍ സൃഷ്ടിക്കുക, പ്രത്യേകിച്ച് ഗാനാലാപനത്തിലൂടെ എന്നാണ് ലാലിസത്തിന്റെ അര്‍ഥമായി ഓണ്‍ലൈന്‍ ഡിക്ഷ്ണറിയില്‍ നല്‍കിയിരിക്കുന്നത്.
എന്തായാലും സൈബര്‍ ലോകത്ത് മലയാളികള്‍ കൊന്ന് കൊലവിളിച്ച ലാലിസത്തിന് അന്താരാഷ്ട്ര പ്രശസ്തിയാണ് ലഭിച്ചിരിക്കുന്നത്. ഗോയിംസില്‍ പങ്കെടുക്കാന്‍ വന്ന പല അന്യസംസ്ഥാന താരങ്ങളും മോഹന്‍ലാലിന്റെ പരിപാടികണ്ടുചോദിച്ചു. എന്താണ് ലാലിസം എന്ന്. അതിന് മറുപടിയായ അര്‍ഥം തന്നെയാണ് അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമിലും നല്‍കിയിരിക്കുന്നത്.
ലാലിസത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ പണം തിരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നിട്ടും വിവാദങ്ങള്‍ അവസാനിച്ചില്ല. അവസാനം വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ലാല്‍ തന്നെ സര്‍ക്കാരിന് കത്തയച്ചു. ഒരു ലാലിസം വരരുത്തിവെച്ച് പണിയേ..
ലാലിസത്തിന്റെ നാമവിശേഷണം ലാലിസ്റ്റിക് എന്നും ക്രിയാവിശേഷണം ലാലിസ്റ്റിക്കലി എന്നുമാണ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഉദാഹരണവും നല്‍കിയിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം ജോണ്‍ പാടാന്‍ കയറും, ഇയാളുടെ ലാലിസം കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് എന്നതാണ് ഉദാഹരണം. ഫെബ്രുവരി എട്ടിന്, ജെഗ്ഗുസേയ്‌സ് എന്ന ഉപയോക്താവാണ് ലാലിസം എന്ന വാക്ക് നിഘണ്ടുവില്‍ ചേര്‍ത്തത്.
ഡിക്ഷ്ണറി ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ പാരഡി സൈറ്റായ അര്‍ബന്‍ ഡിക്ഷ്ണറി 1999ലാണ് രൂപീകൃതമാകുന്നത്. 2014ഓടെ ഏഴു മില്യണ്‍ വാക്കുകളുടെ അര്‍ഥങ്ങള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടു. ദിവസേന 2000 പുതിയ വാക്കുകളാണ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha