മമ്മൂട്ടിക്കും പണി കിട്ടി

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിക്കും പണി കിട്ടി. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. ആനണ്‍ ഗോസ്റ്റ് എന്ന ഹാക്കേഴ്‌സ് ആണ് സൈറ്റ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെടുന്നു. www.mammottoy.com എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. സിനിമകള്‍, ട്രയിലറുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളടങ്ങിയ സൈറ്റാണ് ഹാക്ക് ചെയ്തത്. ഹാക്കര്‍മാര്‍ക്കെതിരെ താരം പരാതി നല്‍കിയിട്ടില്ല. പത്ത് മിനിറ്റ് കൊണ്ട് തകരാര്‍ പരിഹരിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടി തന്റെ സൈറ്റിലെ ലിങ്കുകള്‍ ഫേസ്ബുക്കിലും ഇടാറുണ്ട്.ആ ലിങ്കുകള്‍ ക്ലിക്ക് ചെയ്തവര്‍ക്ക് സൈറ്റ് കിട്ടാതായതോടെയാണ് ഹാക്ക് ചെയ്ത വിവരം അറിഞ്ഞത്.
നേരത്തെ മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സൈറ്റ് പാക് സൈബര്‍ ആര്‍മി എന്നവകാശപ്പെട്ട ഹാക്കര്‍ ടീം തട്ടിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിരവധി പാക് ഔദ്യോഗിക സൈറ്റുകള്‍ മോഹന്‍ലാലിന്റെ
ആരാധകരാല്‍ ഹാക്ക് ചെയ്യപ്പെട്ടു. അതിനെതിരെ മോഹന്‍ലാല്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ലാലിന്റെ സൈറ്റ് നന്നാക്കിയത്. മലയാള താരങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനും മോഹന്‍ലാലിനുമാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha