വാടകയ്‌ക്കെടുത്ത ആഭരണം മോഷണം പോയി; കള്ളനെ കണ്ടെത്താനാകാതെ പോലീസ്

ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ ഡയമണ്ട് നെക്ലേസ് മോഷണം പോയി. ജുഹുവിലെ ബംഗ്ലാവില്‍ നിന്നാണ് നെക്ലേസ് മോഷണം പോയത്. അഞ്ചുലക്ഷം രൂപയോളം വില വരുന്ന നെക്ലേസ് ബംഗ്ലാവിലെ ഷെല്‍ഫില്‍ നിന്നാണ് മോഷണം പോയതെന്ന് സോനവും മാതാവ് സുനിതയും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു പരിപാടിയുടെ ആവശ്യാര്‍ഥം ഡയമണ്ട് നെക്ലേസ് താല്‍ക്കാലികമായി ജ്വലറിയില്‍ നിന്നു വാടകയ്ക്കു വാങ്ങിയതായിരുന്നു. ഫെബ്രുവരി നാലിന് സോനം നെക്ലേസ് ധരിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു. പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സോനം വീട്ടിലെത്തിയത്. വന്നശേഷം നെക്ലേസ് അലമാരയില്‍ വച്ച് പൂട്ടി. പിറ്റേന്നു രാവിലെ ജ്വലറിയില്‍ നിന്നും നെക്ലേസ് വാങ്ങിക്കൊണ്ടുപോകാന്‍ ആളു വന്നപ്പോഴാണ് നെക്ലേസ് മോഷണം പോയതായി സോനം അറിയുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോലീസ് വീട്ടുജോലിക്കാരെയെല്ലാം ചോദ്യം ചെയ്തിട്ടുണ്ട്. സംഭവദിവസം ഇവരാരും പുറത്തുപോയിട്ടില്ല. പാര്‍ട്ടിക്കിടെ നഷ്ടമായതാണോയെന്ന് അറിയാന്‍ പോലീസ് പാര്‍ട്ടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ബോളിവുഡ് താരം അനില്‍കപൂറിന്റെ മകളാണ് സോനം കപൂര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha