കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും ഞാൻ നൽകിയിട്ടില്ല; ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടയാൾക്ക് മറുപടിയുമായി നടി രാശ്മിക മന്ദാന

സോഷ്യൽ മീഡിയയിൽ രാശ്മിക മന്ദാന പങ്കുവച്ച ചിത്രത്തിന് താഴെ കമന്റും ട്രോളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി താരം രംഗത്ത്. കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് താരത്തിനെതിരെ മോശമായ രീതിയിലുള്ള കമന്റ് പ്രചരിച്ചതും താരം മറുപടിയുമായി വന്നതും.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും താന്‍ നല്‍കിയിട്ടില്ലെന്നും പറഞ്ഞാണ് താരം രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha