മാസം തോറും പിള്ളേരുടെ ഫീസ് ആലോചിച്ചാല്‍, ഇനി ഇങ്ങനെ നിന്നിട്ടു കാര്യമില്ല, ഇതിനപ്പുറം ചെയ്യണമെന്ന് മനസ്സില്‍ തോന്നാറുണ്ട്; മനസ് തുറന്ന് സുരാജ്

കോമഡി ക്യാരക്ടറുകളില്‍ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നതായും മാസം തോറും പിള്ളേരുടെ ഫീസ് ആലോചിച്ചാല്‍, ഇനി ഇങ്ങനെ നിന്നിട്ടു കാര്യമില്ലെന്നും ഇതല്ല ഇതിനപ്പുറം ചെയ്യണമെന്ന് മനസ്സില്‍ തോന്നുമെന്നും സുരാജ് പറയുകയാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ സ്വന്തമായ സ്ഥാനം മലയാളി മനസ്സുകളില്‍ നേടിയെടുത്ത നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരം തന്റെ അഭിനയ രീതിയിലൂടെ ദേശീയപുരസ്കാരവും സ്വന്തമാക്കി. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന പുതിയ ചിത്രത്തില്‍ ഭാസ്കര പൊതുവാള്‍ എന്ന പ്രായം ചെന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ഭാസ്കര പൊതുവാള്‍ആകാന്‍ സഹായിച്ചത് തന്റെ അച്ഛന്റെ ഭാവങ്ങളാണെന്ന് സുരാജ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അച്ഛന്റെ രൂപവും ചലനങ്ങളുമാണ് കഥാപാത്രത്തിനായി പകര്‍ത്തിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























