മമ്മൂക്കയ്‌ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്!! പക്ഷെ മോഹന്‍ലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി... മമ്മൂക്കയ്‌ക്ക് ദേഷ്യമായി; അങ്ങനെ ഉണ്ടായ ഒരു സിനിമയെ കുറിച്ച് വിനയൻ

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ ഒരുക്കിയ ചിത്രമാണ് രാക്ഷസ രാജാവ്. ഈ ചിത്രം ഉണ്ടായ സാഹചര്യമാണ് വിനയൻ വെളിപ്പെടുത്തുന്നത്. ഇഷ്‌ടം പോലെ സബ്‌ജക്‌ടുകള്‍ എന്റെ കൈയിലുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ദാദാ സാഹിബ് കഴിഞ്ഞിട്ട് നില്‍ക്കുമ്ബോള്‍ മമ്മൂക്കയ്‌ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. മോഹന്‍ലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്‌ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാന്‍ പറ്റോ? ആ സമയത്ത് കരുമാടിക്കുട്ടന്‍ നടക്കുവാണ്. മമ്മൂക്ക എന്റേല്‍ കഥയില്ല എന്ന് പറഞ്ഞപ്പോള്‍, താന്‍ വിചാരിച്ചാല്‍ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അപ്പോള്‍ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാന്‍ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അങ്ങനെ മമ്മൂക്ക ത്രില്ലടിച്ച് കേട്ട് ചെയ്‌ത പടമാണ് രാക്ഷസരാജാവ്'.മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, മീന, കാവ്യ മാധവന്‍, മന്യ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ രാക്ഷസരാജാവ് വന്‍ വിജയം നേടിയിരുന്നു. കല്യാണ സൗഗന്ധികം, ആകാശഗംഗ, ഇന്‍ഡിപെന്‍ഡന്‍സ് ഡേ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിനയന്‍ ചില ചിത്രങ്ങള്‍ അപ്രതീക്ഷിതമായാണ് ഒരുങ്ങുന്നതെന്ന് തുറന്നു പറയുന്നു.
https://www.facebook.com/Malayalivartha


























