നടിമാര്‍ ഒരു സീനില്‍ ചെയ്യുന്ന കാര്യം നമുക്കും എന്ത് കൊണ്ട് അത് ചെയ്തു കൊണ്ട് ഡബ്ബിംഗ് ചെയ്തൂടാ..കള്ള് കുടിക്കുന്ന രംഗം ചെയ്തപ്പോള്‍ ഞാനും ഒര്‍ജിനാലിറ്റിക്ക് വേണ്ടി ആവശ്യപ്പെട്ടത് ഒരുകുപ്പിയും വെള്ളവുമായിരുന്നു!! തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

മലയാളചലച്ചിത്രരംഗത്തെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. കേരളസംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. ഇപ്പോഴിതാ റിയാലിറ്റിയ്ക്ക് വേണ്ടി ഡബ്ബിങ്ങിൽ ചെയ്ത പരീക്ഷങ്ങളെ കുറിച്ച് പറയുകയാണ് ഭാഗ്യലക്ഷ്മി. അടുത്തിടെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡബ്ബിംഗില്‍ തനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ സന്ദര്‍ഭത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്. 'വന്നു കണ്ടു കീഴടക്കി' എന്ന ജോഷി സാറിന്റെ ചിത്രം ചെയ്യുമ്ബോഴാണ് എന്റെ മനസ്സില്‍ ആദ്യമായി മറ്റൊരു ഐഡിയ വന്നത്. നടിമാര്‍ ഒരു സീനില്‍ ചെയ്യുന്ന കാര്യം നമുക്കും എന്ത് കൊണ്ട് അത് ചെയ്തു കൊണ്ട് ഡബ്ബിംഗ് ചെയ്തൂടാ. 'വന്നു കണ്ടു കീഴടക്കി' എന്ന ചിത്രത്തില്‍ നദിയ മൊയ്തു കിച്ചണില്‍ വന്നിരുന്നു കൊണ്ട് അപ്പിള്‍ കഴിക്കുന്ന സീന്‍ ഉണ്ട്. ഞാനും അപ്പിള്‍ കഴിച്ചു കൊണ്ടാണ് അത് ഡബ്ബ് ചെയ്തത്, എന്റെ ഡബ്ബിംഗ് ജീവിതത്തില്‍ ഞാന്‍ ഏറെ സ്ട്രെയിന്‍ ചെയ്തത് സ്ഫടികത്തില്‍ ഉര്‍വശിക്ക് ഡബ്ബ് ചെയ്തപ്പോഴായിരുന്നു. ചിത്രത്തില്‍ ഉര്‍വശി കള്ള് കുടിക്കുന്ന രംഗം ചെയ്തപ്പോള്‍ ഞാനും ഒര്‍ജിനാലിറ്റിക്ക് വേണ്ടി ആവശ്യപ്പെട്ടത് ഒരു പൊട്ടുന്ന കുപ്പിയും വെള്ളവുമായിരുന്നു. അന്ന് പൊട്ടുന്ന കുപ്പി കിട്ടുക എന്നത് ഏറെ പ്രയാസമായിരുന്നു. പ്ലാസ്റ്റിക് കുപ്പികളാണ് അധികവും. തമിഴ് നാട്ടില്‍ നിന്ന് പാല്‍ കൊണ്ടുവരുന്നത് പൊട്ടുന്ന കുപ്പികളിലാണ്. അങ്ങനെ അതൊരെണ്ണം സംഘടിപ്പിച്ചാണ് ആ രംഗം ഡബ്ബ് ചെയ്തു തീര്‍ത്തത്.
https://www.facebook.com/Malayalivartha


























